ഷുഗർ കെമിസ്ട്രി, ഷുഗർ ടെക്നോളജി, ഷുഗർ എൻജിനിയറിങ്, അനുബന്ധമേഖലകൾ എന്നിവയിൽ സാങ്കേതികവിദ്യാഭ്യാസവും പരിശീലനവും നൽകുന്ന കാൻപുരിലെ നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എസ്.ഐ.), 2022-’23-ൽ നടത്തുന്ന വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
കോഴ്സുകൾ
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾ: (i) അസോസിയേറ്റ്ഷിപ്പ് ഓഫ് എൻ.എസ്.ഐ. ഇൻ ഷുഗർ ടെക്നോളജി (ii) അസോസിയറ്റ്ഷിപ്പ് ഓഫ് എൻ.എസ്.ഐ. ഇൻ ഷുഗർ എൻജിനിയറിങ് (iii) ഇൻഡസ്ട്രിയൽ ഫെർമന്റേഷൻ ആൻഡ് ആൽക്കഹോൾ ടെക്നോളജി (iv) ഷുഗർകേൻ പ്രൊഡക്ടിവിറ്റി ആൻഡ് മച്യൂരിറ്റി മാനേജ്മെൻറ് (v) ഇൻസ്ട്രുമെന്റേഷൻ ആൻഡ് പ്രോസസ് കൺട്രോൾ (vi) ക്വാളിറ്റി കൺട്രോൾ ആൻഡ് എൻവയൺമെൻറൽ സയൻസ്.
സർട്ടിഫിക്കറ്റ് കോഴ്സുകൾ: (i) ഷുഗർ ബോയിലിങ് (ii) ഷുഗർ എൻജിനിയറിങ് (iii) ക്വാളിറ്റി കൺട്രോൾ.
യോഗ്യത
പി.ജി. ഡിപ്ലോമ പ്രോഗ്രാമുകൾക്ക്, നിശ്ചിത ബ്രാഞ്ചിൽ/വിഷയത്തിൽ ബി.ടെക്. /എ.എം.ഐ.ഇ./ബി.എസ്‌സി. ഉള്ളവർക്ക് അപേക്ഷിക്കാം.
സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് മെട്രിക്കുലേഷൻ/ഹൈസ്കൂൾ/എൻജിനിയറിങ് ഡിപ്ലോമ/സയൻസ് പ്ലസ്‌ടു യോഗ്യത വേണം. വിശദമായ പ്രവേശനയോഗ്യത www.nsi.gov.in-ലുള്ള പ്രോെസ്പക്ടസിലുണ്ട്. യോഗ്യതാപ്രോഗ്രാമിന്റെ അവസാനവർഷപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. എല്ലാ കോഴ്സുകളിലെയും പ്രവേശനം ജൂൺ 26-ന് നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാകും. കൊച്ചിയും പരീക്ഷാകേന്ദ്രമാണ്.
തൊഴിലവസരങ്ങൾ
കേന്ദ്രസർക്കാരിന്റെ കൺസ്യൂമർ അഫയേഴ്സ്, ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ മന്ത്രാലയത്തിന്റെ കീഴിലെ ഈ സ്ഥാപനത്തിലെ പ്രോഗ്രാമുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഷുഗർ, അനുബന്ധ മേഖലകളിൽ മാനുഫാക്ചറിങ് കെമിസ്റ്റ്, ലാബ് ഇൻ ചാർജ്, അസിസ്റ്റൻറ് മാനേജർ (പ്രോസസ്), എൻജിനിയർ, അസിസ്റ്റൻറ് മാനേജർ (എൻജിനിയറിങ്), ഡിസ്റ്റിലറികൾ, ബ്രൂവറികൾ, മറ്റ് ഫെർമന്റേഷൻ യൂണിറ്റുകൾ എന്നിവയിൽ ഡിസ്റ്റിലറി കെമിസ്റ്റ്, സൂപ്പർവൈസറി കെമിസ്റ്റ്, കേൻ െഡവലപ്‌മെൻറ് ഓഫീസർ, കേൻ ഓഫീസർ, കേൻ സൂപ്പർവൈസർ, എൻവയൺമെൻറൽ കെമിസ്റ്റ്, ക്വാളിറ്റി കൺട്രോൾ കെമിസ്റ്റ്, ലബോറട്ടറി കെമിസ്റ്റ് ഉൾപ്പടെയുള്ള തൊഴിലവസരങ്ങൾ കോഴ്സിനനുസരിച്ച് കണ്ടെത്താം.
അപേക്ഷ
www.nsi.gov.in വഴി ജൂൺ മൂന്നിന് വൈകീട്ട് അഞ്ചുവരെ നൽകാം. അപേക്ഷാ ഫീസ് 1500 രൂപ. പട്ടിക വിഭാഗക്കാർക്ക് 1000 രൂപ. ഡി.ഡി. ആയി അടയ്ക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് ഔട്ട് ജൂൺ 10-ന് വൈകീട്ട് അഞ്ചിനകം ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..