മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ബ്രോഡ്കാസ്റ്റർമാർ, എഡിറ്റർമാർ, റിപ്പോർട്ടർമാർ എന്നിവരിൽനിന്ന് പഠിക്കാനും ലോകമെമ്പാടുമുള്ള യുവറിപ്പോർട്ടർമാരുമൊത്തുള്ള പ്രൊഫഷണൽ നെറ്റ്‌വർക്ക് രൂപപ്പെടുത്താനും അവസരമൊരുക്കുന്ന ബ്രിട്ടീഷ് കൗൺസിൽ ഫ്യൂച്ചർ ന്യൂസ് വേൾഡ് വൈഡ് സമ്മിറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
പരിശീലനം
ബി.ബി.സി., ഗൂഗിൾ, റോയ്ട്ടേഴ്സ്, ദി ഹെറാൾഡ്, ദി ക്വിൻറ്, യു.കെ. സ്കൂൾ ഓഫ് ജേണലിസം തുടങ്ങിയവയും ബ്രിട്ടീഷ് കൗൺസിലും ചേർന്നുള്ള സംയുക്തപ്രോഗ്രാമാണ് ഫ്യൂച്ചർ ന്യൂസ് വേൾഡ് വൈഡ്. ഗ്ലോബൽ ജേണലിസ്റ്റുകളുടെ അടുത്തതലമുറയെ കണ്ടെത്തി, പരിശീലിപ്പിക്കാനും പരസ്പരം ബന്ധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. െവർച്വൽ പ്ലാറ്റ് ഫോമിൽ നടത്തുന്ന സമ്മിറ്റിലേക്ക് ഡെലിഗേറ്ററുകളായി 100 പേരെ തിരഞ്ഞെടുക്കുന്നതിനാണ് മത്സരം നടത്തുന്നത്.
ഐ.ഇ.എൽ.ടി.എസ്.
അപേക്ഷകർ 2022 ജൂലായ് ഒന്നിന് 18-നും 25-നും ഇടയ്ക്ക് പ്രായമുള്ള, ജേണലിസവുമായി ബന്ധപ്പെട്ട ഏതെങ്കിലുംമേഖലയിൽ ഒരു കരിയർ രൂപപ്പെടുത്താൻ ആഗ്രഹിക്കുന്ന, ഏതെങ്കിലും വിഷയത്തിലെ ബിരുദവിദ്യാർഥിയോ ബിരുദാനന്തരബിരുദവിദ്യാർഥിയോ ആയിരിക്കണം. 2021 ജൂലായ് ഒന്നിനുശേഷം ബിരുദമെടുത്തവർക്കും അപേക്ഷിക്കാം. ഐ.ഇ. എൽ.ടി.എസ്. െലവൽ 6.5-ൽ/തത്തുല്യ െലവലിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള കഴിവുവേണം. ജൂലായ് 12, 13, 14 തീയതികളിൽ നടത്തുന്ന ഓൺലൈൻ കോൺഫറൻസിൽ മൂന്നുദിവസവും ദിവസേന മൂന്നുമണിക്കൂർ സമയം പങ്കെടുക്കാൻ കഴിയണം.
പ്രവേശനം സൗജന്യം
മത്സരത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വിശദമായ വ്യവസ്ഥകൾ www.britishcouncil.org/future-news-worldwide-ൽ ലഭിക്കും.
രജിസ്ട്രേഷൻ ഈ വെബ് ലിങ്ക് ജൂൺ 12 ജി.എം.ടി. 23.59 വരെ നൽകാം. നിശ്ചിതരേഖകൾ അപ്‌ലോഡ് ചെയ്യണം. ജേണലിസ്റ്റാകാനുള്ള അപേക്ഷാർഥിയുടെ നൈപുണികളും കഴിവുകളും സാക്ഷ്യപ്പെടുത്തുന്ന ഒരു റഫറി ലെറ്റർ നിർബന്ധമാണ്. സമ്മിറ്റിൽ പങ്കെടുക്കുന്നവർക്ക് ഫ്യൂച്ചർ ന്യൂസ് വേൾഡ് വൈഡ് നെറ്റ്‌വർക്ക് അലംനി പദവി ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..