പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) വെബ്സൈറ്റ് ഡിസൈൻ മത്സരം പ്രഖ്യാപിച്ചു. സ്ഥാപനത്തിന്റെ വെബ്സൈറ്റ്, ഡിപ്പാർട്ട്‌മെന്റ് വെബ്സൈറ്റ് എന്നിവയുടെ ഡിസൈൻ ഉൾപ്പെടുന്നതാണ് മത്സരം. ഒന്നാംസമ്മാനം 30,000 രൂപ. രണ്ട് രണ്ടാംസമ്മാനങ്ങൾവരെ നൽകും -15,000 രൂപ വീതം. സമാശ്വാസസമ്മാനങ്ങളും ഉണ്ടാകും. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും നൽകും.
മത്സരത്തിൽ പങ്കെടുക്കുന്നവർ വിദ്യാർഥികളായിരിക്കണം. സമീപകാലത്ത് ബിരുദമെടുത്തവർ, ഡിസൈനർമാർ എന്നിവർക്കും പങ്കെടുക്കാം.
വിശദാംശങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്. എൻട്രികൾ, വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള മാതൃകയിലാകണം. ഇവ design@iitpkd.ac.in-ലേക്ക് ജൂലായ് 24-ന് വൈകീട്ട് അഞ്ചിനകം
ലഭിക്കണം.
Content Highlights: disa
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..