ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി (എയിംസ്) ലെയും വിവിധ കേന്ദ്രങ്ങളിലെയും ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ്, ബി.എസ്‌സി. നഴ്സിങ് (പോസ്റ്റ് ബേസിക്), ബി.എസ്‌സി. (പാരാമെഡിക്കൽ) കോഴ്സുകളിലെ പ്രവേശനനടപടികൾ ആരംഭിച്ചു.
ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ്
പെൺകുട്ടികൾക്കുമാത്രമാണ് പ്രവേശനം. ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിച്ച്, നാലു വിഷയങ്ങൾക്കുംകൂടി മൊത്തത്തിൽ 55 ശതമാനം മാർക്കുവാങ്ങി (പട്ടിക വിഭാഗക്കാർക്ക് 50 ശതമാനം) പ്ലസ്ടുതല പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. ന്യൂഡൽഹി, റായ്പുർ, ഋഷികേശ്, ഭോപാൽ, ബട്ടിൻഡ, ഭുവനേശ്വർ, കല്യാണി, ദിയോഗർ, ഗോരഖ്പുർ, ജോദ്പുർ, ബിലാസ്പുർ, നാഗ്പുർ, മംഗളഗിരി, പട്ന എന്നിവിടങ്ങളിലാണ് പ്രോഗ്രാമുകൾ ഉള്ളത്.
ബി.എസ്‌സി (പാരാമെഡിക്കൽ)
ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് (സ്ഥാപനം/കോഴ്സ് അനുസരിച്ച്) പഠിച്ച്, നാലുവിഷയങ്ങൾക്കുംകൂടി മൊത്തം 50 ശതമാനം മാർക്ക് (പട്ടികവിഭാഗക്കാർക്ക് 45 ശതമാനം) നേടി പ്ലസ്ടുതല പരീക്ഷ ജയിച്ചവർക്ക് (പൊതുവായ വ്യവസ്ഥയാണിത്-ചിലതിന് മൂന്നു സയൻസ് വിഷയങ്ങൾക്ക്) അപേക്ഷിക്കാം.
കോഴ്‌സുകൾ: ഒപ്റ്റോമെട്രി മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി
െഡൻറൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റൻറ് െഡന്റൽ ഹൈജീൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി മെഡിക്കൽ ഡയാലിസിസ് തെറാപ്പി ടെക്നോളജി മെഡിക്കൽ ലബോറട്ടറി ടെക്നോളജി മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യോളജി മെഡിക്കൽ ടെക്നോളജി ഇൻ റേഡിയോഗ്രഫി മെഡിക്കൽ ടെക്നോളജി ഇൻ റേഡിയോതെറാപ്പി പെർഫ്യൂഷൻ ടെക്നോളജി റേഡിയോളജി/റേഡിയോഗ്രാഫി ആൻഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി റേഡിയോതെറാപ്പി ടെക്നോളജി എമർജൻസി മെഡിസിൻ ടെക്നീഷൻ അനസ്തേഷ്യാ ടെക്നോളജി യൂറോളജി ടെക്നോളജി
സ്ലീപ്പ് ടെക്നോളജി റെസ്പിരേറ്ററി തെറാപ്പി
ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി
ബി.എസ്‌സി. നഴ്സിങ്, ബി.എസ്‌സി. (പാരാമെഡിക്കൽ) കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർക്ക് 2023 ഡിസംബർ 31-ന് 17 വയസ്സ് വേണം. യോഗ്യതാപരീക്ഷ 2023 മാർച്ച്/ഏപ്രിൽ മാസങ്ങളിൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
ബി.എസ്‌സി. നഴ്സിങ് (പോസ്റ്റ് ബേസിക്)
പ്ലസ്ടു, ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി ഡിപ്ലോമ എന്നിവ ജയിച്ചിരിക്കണം. നഴ്സ്/രജിസ്ട്രേഡ് നഴ്സ്/മിഡ്‌വൈഫ് രജിസ്ട്രേഷൻ, ഏതെങ്കിലും സംസ്ഥാന നഴ്സിങ് കൗൺസിലിൽനിന്നും വേണം. മെയിൽ നഴ്സുമാർക്ക്, മറ്റുചില വ്യവസ്ഥകളുമുണ്ട്. ന്യൂഡൽഹിയിലാണ് പ്രോഗ്രാം.
രജിസ്ട്രേഷൻ
ഓൺലൈൻ പ്രവേശനപ്പരീക്ഷയ്ക്കാണ് ഇപ്പോൾ അപേക്ഷിക്കേണ്ടത്. രണ്ടുഘട്ടമായാണ് രജിസ്ട്രേഷൻ.
ബേസിക് രജിസ്ട്രേഷൻ: ആദ്യഘട്ടമായ, ബേസിക് രജിസ്ട്രേഷനാണ് ഇപ്പോൾ നടത്തേണ്ടത്. മാർച്ച് 16-ന് വൈകീട്ട് അഞ്ചിനകം aiimsexams.ac.in വഴി അല്ലെങ്കിൽ bsccourses.aiimsexams.ac.in വഴി പൂർത്തിയാക്കണം. പ്രോസ്പെക്ടസ് ഇവിടെ ലഭിക്കും. ബേസിക് രജിസ്ട്രേഷനിലെ തെറ്റുകൾ തിരുത്താൻ 18 മുതൽ 20 വരെ അവസരം ലഭിക്കും. ബേസിക് രജിസ്ട്രേഷൻ സ്വീകരിക്കപ്പെട്ടവർക്ക്, ഫൈനൽ രജിസ്ട്രേഷൻ കോഡ് രൂപപ്പെടുത്തി രജിസ്ട്രേഷൻ നടത്താനും അപേക്ഷാഫീസടയ്ക്കാനും പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനുമുള്ള സൗകര്യം 22-ന് വൈകീട്ട് അഞ്ചുവരെ ലഭ്യമാണ്.
പ്രവേശനപ്പരീക്ഷ
:ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ്, ബി.എസ്‌സി. (പാരാമെഡിക്കൽ) പ്രവേശനപ്പരീക്ഷകൾ ജൂൺ മൂന്നിന് നടത്തും. ബി.എസ്‌സി. നഴ്സിങ് (പോസ്റ്റ് ബേസിക്) പ്രവേശനപ്പരീക്ഷ ജൂൺ 24-നാണ്. ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ്ങിന് തിരുവനന്തപുരവും പരീക്ഷാകേന്ദ്രമാണ്. മറ്റു രണ്ടു കോഴ്സുകളുടെ പ്രവേശനപ്പരീക്ഷകൾക്ക് ന്യൂഡൽഹി മാത്രമാണ് പരീക്ഷാകേന്ദ്രം. പരീക്ഷകളുടെ ഘടന പ്രോസ്പക്ടസിൽ ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..