ജനസംഖ്യാശാസ്ത്രം പഠിക്കാം, ഫെലോഷിപ്പോടെ


By ഡോ. എസ്. രാജൂകൃഷ്ണൻ

1 min read
Read later
Print
Share

:മുംബൈയിലെ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസ് വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എം.എ./എം.എസ്‌സി. പോപ്പുലേഷൻ സ്റ്റഡീസ്: ഏതെങ്കിലും വിഷയത്തിൽ ബാച്ച്‌ലർ ബിരുദം.
മാസ്റ്റർ ഓഫ് സയൻസ്-ബയോസ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡമോഗ്രഫി: ബയോസ്റ്റാറ്റിസ്റ്റിക്സ്, ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നിലെ ബി.എ./ബി.എസ്‌സി. അല്ലെങ്കിൽ, മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സിൽ, രണ്ട് പൂർണ പേപ്പർ പഠിച്ചുനേടിയ ബി.എ./ബി.എസ്‌സി. ഈ രണ്ടു കോഴ്സുകളുടെയും ദൈർഘ്യം, രണ്ടുവർഷമാണ്.
യോഗ്യതാപരീക്ഷയിൽ, 55 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം. 55 വീതം സീറ്റുണ്ട്. പൊതു പ്രവേശനപരീക്ഷയുണ്ടാകും. പ്രവേശനം കിട്ടുന്നവർക്ക് പ്രതിമാസം 5000 രൂപ ഫെലോഷിപ്പ് കിട്ടും.
മാസ്റ്റർ ഓഫ് പോപ്പുലേഷൻ സ്റ്റഡീസ്: ഒരുവർഷം. ആന്ത്രോപ്പോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്‌, ഡെവലപ്മെൻറ്് സ്റ്റഡീസ്, ഇക്കണോമിക്സ്, ജോഗ്രഫി, ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, പോപ്പുലേഷൻ സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്, പോപ്പുലേഷൻ എജ്യുക്കേഷൻ, സൈക്കോളജി, റൂറൽ ഡെവലപ്മെന്റ്, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നിൽ എം.എ./ബി.എസ്‌സി. 55 ശതമാനം മാർക്ക് (സംവരണവിഭാഗക്കാർക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡോടെ. മുകളിൽ സൂചിപ്പിച്ച വിഷയങ്ങളിലല്ലാതെ മറ്റൊരു വിഷയത്തിൽ മാസ്റ്റേഴ്‌സ് ബിരുദമുള്ളവർക്ക് പോപ്പുലേഷൻ, ആരോഗ്യ അനുബന്ധ മേഖലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തി പരിചയം ഉണ്ടെങ്കിൽ അപേക്ഷിക്കാം. 55 സീറ്റ്. എഴുത്തുപരീക്ഷ, അഭിമുഖം അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ്, പ്രതിമാസം 5000 രൂപ ഫെലോഷിപ്പ്.
പോപ്പുലേഷൻ സ്റ്റഡീസ്, ബയോസ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡമോഗ്രഫി പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്കും പാർട് ടൈം പിഎച്ച്.ഡി. പ്രോഗ്രാമിലേക്കും അപേക്ഷ വിളിച്ചിട്ടുണ്ട്. ഈ കോഴ്സുകൾക്കെല്ലാം iipsindia.ac.in ലെ ‘അഡ്മിഷൻസ് 2023-24’ ലിങ്ക് വഴി ഏപ്രിൽ രണ്ടുവരെ അപേക്ഷിക്കാം. അഡ്മിഷൻ ബുള്ളറ്റിനും ഇവിടെ ലഭിക്കും. യോഗ്യതാ കോഴ്സ് അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷകൾ ഓൺലൈൻ രീതിയിൽ ഏപ്രിൽ 30-ന് നടത്തും.
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രവേശനവും വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഓഫ് ലൈൻ രീതിയിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ജൂൺ 30. വിവരങ്ങൾക്ക്: iipsindia.ac.in

Content Highlights: disha

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..