തലശ്ശേരി: കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷന്റെ കീഴിൽ തലശ്ശേരി നെട്ടൂരിലുള്ള കോളേജ് ഓഫ് നഴ്‌സിങ് തലശ്ശേരിയിലെ ബി.എസ്‌സി. നഴ്‌സിങ് എം.എസ്‌സി. നഴ്‌സിങ് കോഴ്‌സുകളിലേക്കും. കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ബി.പി.ടി., ബി.എസ്‌സി. എം.എൽ.ടി., ബി.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി, ബി.എസ്‌സി. മെഡിക്കൽ ബയോ കെമിസ്ട്രി, എം.പി.ടി. എന്നീ കോഴ്‌സുകളിലേക്കും 2023-24 അധ്യയന വർഷത്തിലേക്ക് പ്രവേശത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. സയൻസിന് 50 ശതമാനം മാർക്കോടെ പ്ലസ്‌ടു പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷാഫീസും ഓൺലൈനായി അടയ്ക്കാം. www.collegeofnursingthalassery.com .www cihsthalassery.com എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ബി.എസ്‌സി. നഴ്‌സിങ് ജൂലായ് ആറ്. എം.എസ്‌സി. നഴ്‌സിങ് ഓഗസ്റ്റ് എട്ട്. മറ്റ് കോഴ്‌സുകൾ ജൂലായ് 15. അപേക്ഷാഫീസ് എം.എസ്‌സി., എം.പി.ടി. 1200 രൂപയും മറ്റ് കോഴ്‌സുകൾക്ക് 1000 രൂപയുമാണ്.
വിശദവിവരങ്ങൾക്ക് ഫോൺ: 04902 351501, 351535, 9447686720, 9249839755.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..