തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തൈക്കാട് മ്യൂസിക് കോളേജിന് സമീപം പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവനകേന്ദ്രം, പട്ടികജാതി-വർഗ വിഭാഗക്കാരുടെ തൊഴിൽസാദ്ധ്യത വർധിപ്പിക്കുന്നതിനു വേണ്ടി വിവിധ ജില്ലകളിൽ കോഴ്‌സുകൾ നടത്തുന്നു. കോഴ്സുകൾ ജൂലായ് ഒന്നിന് തുടങ്ങും.
സ്‌പെഷ്യൽ കോച്ചിങ് സ്‌കീം, ഒ-ലെവൽ കംപ്യൂട്ടർ സോഫ്റ്റ്‌വേർ, ഒ-ലെവൽ കംപ്യൂട്ടർ ഹാർഡ്‌വേർ മെയിന്റനൻസ്, ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിങ് ആൻഡ് പബ്ലിഷിങ് അസിസ്റ്റന്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് അക്കൗണ്ടിങ് അസോസിയേറ്റ്, സൈബർ സെക്വേഡ് വെബ് ഡെവലപ്‌മെന്റ് അസോസിയേറ്റ് എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. കാലാവധി ഒരു വർഷം. 18 മുതൽ 30 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സ്‌പെഷ്യൽ കോച്ചിങ് സ്‌കീമിന് ഉയർന്ന പ്രായപരിധി 27. മാസം ആയിരം രൂപ സ്‌റ്റൈപൻഡ് ലഭിക്കും. പഠനസാമഗ്രികൾ സൗജന്യമായി നൽകും. താത്പര്യമുള്ളവർ 30-നകം ബയോഡാറ്റയും രേഖകളുടെ കോപ്പിയും തൈക്കാട് ഓഫീസിലേക്കോ placementsncstvm@gmail.com എന്ന ഇ-മെയിലിലേക്കോ അയയ്ക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..