തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളേജുകളിൽ ബി.എസ്‌സി. നഴ്‌സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സർക്കാർ സീറ്റുകളിലെ പ്രവേശനത്തിന് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. എൽ.ബി.എസ്. ആണ് പ്രവേശന നടപടികൾ നിയന്ത്രിക്കുന്നത്.
ബി.എസ്‌സി. എം.എൽ.ടി., ബി.എസ്‌സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്‌സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി, ബി.എസ്‌സി. ഒപ്‌റ്റോമെട്രി, ബി.പി.ടി., ബി.എ.എസ്.എൽ.പി., ബി.സി.വി.ടി., ബി.എസ്‌സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്‌സി. ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്‌സി. മെഡിക്കൽ ഇമേജിങ് ടെക്‌നോളജി, ബി.എസ്‌സി. മെഡിക്കൽ റേഡിയോ തെറാപ്പി ടെക്‌നോളജി, ബി.എസ്‌സി. ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കും ഇതോടൊപ്പം അപേക്ഷിക്കാം.
ജനറൽ, എസ്.ഇ.ബി.സി. എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്.
അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂൺ 30 വരെ ഒടുക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് മൂന്ന്.
വിവരങ്ങൾക്ക്: 0471 2560363, 2560364.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..