തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വിദൂരവിദ്യാഭ്യാസവിഭാഗം യു.ജി., പി.ജി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഫ്‌സലുൽ ഉലമ, പൊളിറ്റിക്കൽ സയൻസ്, ബി.ബി.എ., ബി.കോം. എന്നീ യു.ജി. കോഴ്‌സുകളിലേക്കും അറബിക്, ഇക്കണോമിക്‌സ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതം, എം.കോം., എം.എസ്‌സി. മാത്തമറ്റിക്‌സ് എന്നീ പി.ജി. കോഴ്‌സുകളിലേക്കുമാണ് പ്രവേശനം.
പിഴകൂടാതെ ജൂലായ് 31 വരെയും 100 രൂപ പിഴയോടെ ഓഗസ്റ്റ് 15 വരെയും 500 രൂപ പിഴയോടെ ഓഗസ്റ്റ് 26 വരെയും 1000 രൂപ പിഴയോടെ ഓഗസ്റ്റ് 31 വരെയും വെള്ളിയാഴ്‌ച മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി സമർപ്പിച്ച് അഞ്ചുദിവസത്തിനകം അപേക്ഷയുടെ പകർപ്പ് വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ കിട്ടണം. വിശദവിവരങ്ങൾ എസ്.ഡി.ഇ. വെബ്‌സൈറ്റിൽ. ഫോൺ: 0494 2407356, 0494 2400288, 0494 2660600.
ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ഗവ., എയ്ഡഡ് കോളേജുകളിൽ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകൾക്ക് 19 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം. അഫിലിയേറ്റ് ചെയ്തിട്ടുള്ള എട്ട് കോളേജുകളിലാണ് ഈ കോഴ്‌സുകൾ നിലവിലുള്ളത്. വിശദവിവരങ്ങൾ പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ. ഫോൺ: 0494 2407016, 0494 2407017, 0494 2660600.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..