Representational Image | Photo: canva.com
യു.എസി.ലെ തിരഞ്ഞെടുക്കപ്പെട്ട സർവകലാശാലകളിൽ സൗജന്യമായി പഠിക്കാൻ മിടുക്കരായ വിദ്യാർഥികൾക്ക് അവസരം. യു.എസ്.- ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷൻ (യു.എസ്.ഐ.ഇ.എഫ്.) നൽകുന്ന വിവിധ ഫുൾ ബ്രൈറ്റ് ഫെലോഷിപ്പിലൂടെയാണ് ഒട്ടേറെ വിഷയങ്ങളിൽ ഉപരിപഠനം നേടാൻ അവസരമൊരുങ്ങുന്നത്. ഇന്ത്യയും യു.എസും തമ്മിലുള്ള സാംസ്കാരികവിനിമയം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം. യു. എസ്.ഐ. ഇ.എഫ്. നാലുവിഭാഗങ്ങളിലായാണ് നെഹ്രു ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പ് നൽകുന്നത്.
ഫുൾ ബ്രൈറ്റ് നെഹ്രു മാസ്റ്റേഴ്സ്
8000 യു.എസ്. ഡോളർ (ഏകദേശം 65 ലക്ഷംരൂപ) ആണ് സ്കോളർഷിപ്പായി ലഭിക്കുക. ജെ-1 വിസ, യാത്രച്ചെലവുകൾ (വിമാന ടിക്കറ്റ്), ട്യൂഷൻ ഫീസ്, ജീവിതച്ചെലവ്, ആരോഗ്യപരിരക്ഷ എന്നിവ സ്കോളർഷിപ്പിലൂടെ ലഭിക്കും. ആശ്രിതർക്ക് സാമ്പത്തികസഹായം ലഭിക്കില്ല. അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 17.
വിഷയങ്ങൾ: • ആർട്സ് ആൻഡ് കൾച്ചർ മാനേജ്മെന്റ് ഇൻക്ലൂഡിങ് ഹെറിറ്റേജ് കൺസർവേഷൻ ആൻഡ് മ്യൂസിയം സ്റ്റഡീസ് • ഇക്കണോമിക്സ് • എൻവയൺമെന്റൽ സയൻസ്/സ്റ്റഡീസ് • ഹയർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ • ഇന്റർനാഷണൽ അഫയേഴ്സ് •ഇന്റർനാഷണൽ ലീഗൽ സ്റ്റഡീസ് • ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ • പബ്ലിക് അഡ്മിനിസ്ട്രേഷൻ • പബ്ലിക് ഹെൽത്ത് • അർബൻ ആൻഡ് റീജണൽ പ്ലാനിങ് • വിമെൻ സ്റ്റഡീസ്/ജെൻഡർ സ്റ്റഡീസ്
യോഗ്യത: അംഗീകൃത ഇന്ത്യൻ സർവകലാശാലകളിൽനിന്ന് യു.എസ്. ബാച്ച്‌ലേഴ്സ് ബിരുദത്തിന് തത്തുല്യമായ ബിരുദമുള്ളവർക്ക് (കുറഞ്ഞത് 55 ശതമാനം മാർക്ക് വേണം) അപേക്ഷിക്കാം. (നാലുവർഷ ബിരുദം/ബിരുദാനന്തര ബിരുദം/നാലുവർഷത്തിൽ കുറഞ്ഞ ബിരുദമാണെങ്കിൽ അംഗീകൃത സ്ഥാപനത്തിൽനിന്ന് മുഴുവൻസമയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ). പ്രൊഫഷണൽ രംഗത്ത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. കമ്യൂണിറ്റി സർവീസിലോ മറ്റു നേതൃത്വത്തിലോ പ്രവൃത്തിപരിചയം തെളിയിച്ചിരിക്കണം. ഏതെങ്കിലും സ്ഥാപനത്തിൽ ജീവനക്കാരനാണെങ്കിൽ അതത് സ്ഥാപനമേലധികാരിയുടെ അംഗീകൃത സർട്ടിഫിക്കറ്റ്, അവധി നൽകിക്കൊണ്ടുള്ള സാക്ഷ്യപത്രം എന്നിവ വേണം.
ഫുൾ ബ്രൈറ്റ് നെഹ്രു അക്കാദമിക് ആൻഡ് പ്രൊഫഷണൽ എക്സലൻസ് സ്കോളർഷിപ്പ്
റിസർച്ച്, ടീച്ചിങ്, റിസർച്ച് ആൻഡ് ടീച്ചിങ് എന്നീ വിഭാഗങ്ങളിലാണ് ഫെലോഷിപ്പ് ലഭിക്കുക. നാലുമുതൽ ഒൻപതുമാസംവരെ. വിഷയങ്ങൾ: അഗ്രിക്കൾച്ചർ സയൻസ്, ആന്ത്രോപോളജി, ബയോ എൻജിനിയറിങ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ഇക്കണോമി, ക്വാണ്ടം കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയവ), എർത്ത് സയൻസ്, ഇക്കണോമിക്സ്, എജ്യുക്കേഷൻ പോളിസി ആൻഡ് പ്ലാനിങ്, എനർജി സ്റ്റഡീസ്, ഹിസ്റ്ററി, ലാംഗ്വേജ്/ലിറ്ററേച്ചർ/ലിംഗ്വിസ്റ്റിക്സ്, മെറ്റീരിയൽ സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ന്യൂറോ സയൻസ്, പെർഫോമിങ് ആർട്സ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, പബ്ലിക് ഹെൽത്ത്, പബ്ലിക് പോളിസി, സോഷ്യോളജി, അർബൻ ആൻഡ് റീജണൽ പ്ലാനിങ്, വിഷ്വൽ ആർട്സ്, വിമെൻ ആൻഡ് ജെൻഡർ സ്റ്റഡീസ്.
യോഗ്യത: പിഎച്ച്.ഡി. ബിരുദവും ടീച്ചിങ്/റിസർച്ച്/പ്രൊഫഷണൽ മേഖലകളിൽ അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. അവസാന തീയതി: ജൂലായ് 17.
ഫുൾ ബ്രൈറ്റ് നെഹ്രു പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പ്
അധ്യാപകർക്കും ഗവേഷകർക്കും അതത് വിഷയത്തിൽ കൂടുതൽ ഗവേഷണത്തിനുള്ള അവസരം. അവസാന തീയതി: ജൂലായ് 17.
ഫുൾ ബ്രൈറ്റ് കലാം ക്ലൈമറ്റ് ഫെലോഷിപ്പ്
ലക്ഷ്യം: കാലാവസ്ഥാവ്യതിയാനങ്ങളെ നേരിടാൻ ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണം ഉറപ്പിക്കുക, കാലാവസ്ഥാഗവേഷണങ്ങൾ ത്വരപ്പെടുത്തുക. അവസാന തീയതി: ജൂലായ് 17.
ഫുൾ ബ്രൈറ്റ് നെഹ്രു ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പ്
ഏതെങ്കിലും അംഗീകൃത ഇന്ത്യൻ സ്ഥാപനത്തിൽ പിഎച്ച്.ഡി.ക്കു രജിസ്റ്റർചെയ്തവർക്ക് ആറുമുതൽ ഒൻപതുമാസംവരെയാണ് ഫെലോഷിപ്പ് കാലയളവ്.
വിഷയങ്ങൾ: അഗ്രിക്കൾച്ചറൽ സയൻസ്, ആന്ത്രോപോളജി, ബയോ എൻജിനിയറിങ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ഇക്കണോമി, ക്വാണ്ടം കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയവ), എർത്ത് സയൻസ്, ഇക്കണോമിക്സ്, എജ്യുക്കേഷൻ പോളിസി ആൻഡ് പ്ലാനിങ്, എനർജി സ്റ്റഡീസ്, ഹിസ്റ്ററി, ലാംഗ്വേജ്/ലിറ്ററേച്ചർ/ലിംഗ്വിസ്റ്റിക്സ്, മെറ്റീരിയൽ സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ന്യൂറോ സയൻസ്, പെർഫോമിങ് ആർട്സ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, പബ്ലിക് ഹെൽത്ത്, പബ്ലിക് പോളിസി, സോഷ്യോളജി, അർബൻ ആൻഡ് റീജണൽ പ്ലാനിങ്, വിഷ്വൽ ആർട്സ്, വിമെൻ ആൻഡ് ജെൻഡർ സ്റ്റഡീസ്.
യോഗ്യത: 2022 നവംബർ ഒന്നിനുമുമ്പായി ഏതെങ്കിലും അംഗീകൃത ഇന്ത്യൻസ്ഥാപനത്തിൽ തിരഞ്ഞെടുത്ത വിഷയത്തിൽ പിഎച്ച്.ഡി.ക്ക് രജിസ്റ്റർചെയ്തിരിക്കണം. സൂപ്പർവൈസറിൽനിന്നുള്ള റെക്കമെന്റേഷൻ കോപ്പി ഓൺലൈൻ അപേക്ഷയുടെ കൂടെ ഉൾപ്പെടുത്തണം. അവസാന തീയതി: 2023 ജൂലായ് 17.
അക്കാദമിക് ഫുൾബ്രൈറ്റ്
എം.ജി. സർവകലാശാ ല പ്രൊ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ അക്കാദമിക് അഡ്മിനിസ്ട്രേഷൻ രംഗത്തെ യു. എസ്.-ഇന്ത്യ ഫുൾബ്രൈറ്റ്
ഫെലോഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടു. ഇരുരാജ്യങ്ങളിലെയും സർവകലാശാലകളിലെ നയങ്ങളും പ്രവർത്തനരീതികളും അപഗ്രഥിക്കാനും നൂതന ആശയങ്ങൾ നടപ്പാക്കാനും അഡ്മിനിസ്ട്രേഷൻ രംഗത്തെ വിദഗ്ധരെ പ്രാപ്തരാക്കുകയാണ് ഒരുമാസം നീണ്ടുനിൽക്കുന്ന ഫെലോഷിപ്പിന്റെ ലക്ഷ്യം.വിവരങ്ങൾക്ക്: www.usief.org.in
തയ്യാറെടുപ്പ് തുടങ്ങാം
ഫുൾ ബ്രൈറ്റ് മാസ്റ്റേഴ്സ് സ്കോളർഷിപ്പ് നേടി ജോൺ ഹോപ്കിൻസ് സർവകലാശാലയിൽ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സിന് പ്രവേശനംനേടിയ നാഷണൽ ഹെൽത്ത് മിഷൻ കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജറും പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയുമായ ഡോ. നവീൻ എ. സ്കോളർഷിപ്പ് നേടിയതിനെക്കുറിച്ച്
ഏകദേശം ഒരുവർഷത്തെ തയ്യാറെടുപ്പാണ് സ്കോളർഷിപ്പ് നേടാനായി എടുത്തത്. വെബ്സൈറ്റ് വിശദമായി വായിച്ച് മനസ്സിലാക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ഏതുവിഷയത്തിലാണ് ഉപരിപഠനം ആഗ്രഹിക്കുന്നതെന്നും അതിനായി എന്തുകൊണ്ട് യു.എസ്. സർവകലാശാല തിരഞ്ഞെടുത്തു തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ ബോധ്യം zവേണം. അപേക്ഷ നേരത്തേ പൂർത്തിയാക്കുന്നതാണ് നല്ലത്. ഇതിനായി ഫുൾബ്രൈറ്റ് നേടിയ ആളുകളുടെ സഹായംതേടാം. TOEFL (Test of English as a Foreign Language), GRE (Graduate Record Examinations) ഈ രണ്ട് പരീക്ഷകൾ വിജയിച്ചിരിക്കണം. അഭിമുഖത്തിനുശേഷം ഈ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുപകരം നേരത്തേ പരിശീലനം തുടങ്ങുന്നതാണ് നല്ലത്. പ്രിൻസിപ്പൽ, ആൾട്ടർനേറ്റ് എന്നിങ്ങനെ രണ്ട് ലിസ്റ്റുകൾ ഉണ്ടാകും. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി സെലക്‌ഷൻ ലഭിച്ചുകഴിഞ്ഞാൽ സർവകലാശാലകൾ തിരഞ്ഞെടുക്കുന്നതിലുൾപ്പെടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എജ്യുക്കേഷൻ (ഐ.ഐ.ഇ.) ന്യൂയോർക്കിന്റെ ഉപദേശം ലഭിക്കും. ഇഷ്ടപ്പെട്ട നാല് സർവകലാശാലകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. സർവകലാശാലകളെക്കുറിച്ച് പഠിക്കുകയും കാരണം എഴുതുകയും വേണം.
എന്തൊക്കെ വേണം
• ദി ഹിന്ദു, വാൾസ്ട്രീറ്റ് ജേണൽ എന്നീ ഇംഗ്ലീഷ് ദിനപത്രങ്ങൾ നിത്യവും വായിക്കുന്നത് അഭിമുഖത്തിന് സഹായിക്കും. ലളിതവും വിശദവുമായ സി.വി. തയ്യാറാക്കുക എന്നതാണ് പ്രധാനം (നമ്മുടെ പ്രവൃത്തികൾ ഉൾപ്പെടുന്ന ലിങ്കുകൾ നൽകാം ഉദാ: യൂട്യൂബ്). മാർക്ക് ലിസ്റ്റുകളുടെ കോപ്പി ഒഫീഷ്യൽ ട്രാൻസ്‌ക്രിപ്റ്റ് രൂപത്തിൽ വേണ്ടിവരുന്നതിനാൽ സർവകലാശാലകളിൽ ഇതിനായി നേരത്തേ അപേക്ഷിക്കണം. സ്റ്റഡി ഒബ്ജക്റ്റീവ്, പേഴ്സണൽ സ്റ്റേറ്റ്മെന്റ്, റൈറ്റിങ് സാംപിൾ, അഡീഷണൽ ഇൻഫർമേഷൻ എന്നീഭാഗങ്ങളിൽ നമ്മുടെ സ്കൂൾവിദ്യാഭ്യാസം മുതലുള്ള നേട്ടങ്ങൾ, താത്പര്യങ്ങൾ, ഇനിയെന്തുചെയ്യാൻ ഉദ്ദേശിക്കുന്നു ഉൾപ്പെടെ കാര്യങ്ങൾ വിശദമായി എഴുതിഫലിപ്പിക്കാൻ കഴിയണം. ഇതിൽ സ്റ്റഡി ഒബ്ജക്ടീവ്, പേഴ്സണൽ സ്റ്റേറ്റ്മെന്റ് എന്നിവ വിശദമായ എസ്സേ രൂപത്തിലാണ് എഴുതേണ്ടത്.
1. സ്റ്റഡി ഒബ്ജക്ടീവ്
- പഠനലക്ഷ്യങ്ങൾ ഉൾപ്പെടുത്താം
- മുൻമാതൃകകൾ റഫർചെയ്യുന്നത് നല്ലതാണ്
- നല്ലഭാഷയിൽ വ്യാകരണകൃത്യതയോടെ എഴുതുക
- യാഥാർഥ്യത്തിൽ ഊന്നിയുള്ളതാകണം
• സത്യസന്ധമാകണം • ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകൾ നേട്ടങ്ങൾ, പ്രധാനസംഭവങ്ങൾ • ചെറുപ്പം
മുതൽ നേരിട്ട വെല്ലുവിളികൾ, അവയെ എങ്ങനെ അതിജീവിച്ചു തുടങ്ങിയ വിവരങ്ങൾ • സ്വാധീനിച്ച വ്യക്തികൾ, അവരുടെ ഉദ്ധരണികൾ, പുസ്തകങ്ങൾ, പ്രസംഗങ്ങൾ • പ്രബന്ധങ്ങൾ, ഗവേഷണങ്ങൾ (പ്രസിദ്ധീകരിച്ചവ, വർക്ക് നടന്നുകൊണ്ടിരിക്കുന്നവ)
• മൂന്നുപേരുടെ റെക്കമെന്റേഷൻ ആവശ്യമാണ്. (ഗൈഡ് ഉൾപ്പെടെ)
Content Highlights: Fulbright-Nehru Master’s Fellowships
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..