Photo: PTI
ന്യൂഡൽഹി: പാരീസ്-ന്യൂഡൽഹി വിമാനത്തിലെ രണ്ടു യാത്രക്കാരുടെ മോശം പെരുമാറ്റം കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതിൽ എയർഇന്ത്യക്ക് ഡി.ജി.സി.എ. 10 ലക്ഷം രൂപ പിഴചുമത്തി. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് എയർഇന്ത്യക്കെതിരേ നടപടിയുണ്ടാകുന്നത്.
ഡിസംബർ ആറിനാണ് പിഴചുമത്താൻ കാരണമായ സംഭവങ്ങളുണ്ടായത്. ഒരു യാത്രക്കാരൻ ശൗചാലയത്തിൽ പുകവലിച്ചതും മറെറാരു യാത്രക്കാരൻ സഹയാത്രികയുടെ സീറ്റിൽ ഇരിക്കുകയും പുതപ്പ് അനുവാദമില്ലാതെ ഉപയോഗിക്കുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാത്തതിലാണ് പിഴചുമത്തിയത്.
ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ജനുവരി 20-ന് 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
Content Highlights: 10 lakh fine imposed on air india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..