അസമിൽ വിഷക്കൂൺ കഴിച്ചുള്ള മരണം 13 ആയി


പ്രതീകാത്മക ചിത്രം/മാതൃഭൂമി

ഡിബ്രുഗഢ്: അസമിൽ വിഷക്കൂൺ കഴിച്ച് ഒരാഴ്ചയ്ക്കിടെ 13 പേർ മരിച്ചു. അപ്പർ അസമിലെ ഡിബ്രുഗഢ്‌, തിൻസൂകിയ, ശിവസാഗർ, ചരൈദേവ് ജില്ലകളിൽ നിന്നുള്ളവരാണ് വിഷക്കൂൺ കഴിച്ച് അസം മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ(എ.എം.എസ്.എച്ച്.) ചികിത്സ തേടിയത്. ഏഴുദിവസത്തിനിടെ 39 പേരെ ഇത്തരത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡോ. പ്രശാന്ത ഡിഹിൻഗിയ പറഞ്ഞു. തേയിലത്തോട്ടമേഖലകളിൽ താമസിക്കുന്നവരാണ് ചികിത്സതേടിയെത്തിയവരിൽ കൂടുതലെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..