ബെംഗളൂരു: ഹിജാബ് വിലക്കിൽ പ്രതിഷേധിച്ച വിദ്യാർഥിനികളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു. ശിവോമോഗയിലെ ശിരിലകൊപ്പ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലാണ് ഹിജാബ് ധരിച്ചെത്തിയ 58 വിദ്യാർഥിനികളെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തത്.
ഹിജാബ് ധരിച്ച് ക്ലാസിൽ കയറാൻ അനുവദിക്കാതിരുന്നതിനെത്തുടർന്ന് വിദ്യാർഥിനികൾ പ്രതിഷേധിച്ചതോടെയാണിത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടി വിദ്യാർഥിനികളെ അനുനയിപ്പിക്കാൻ കോളേജ് അധികൃതർ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പ്രതിഷേധം തുടർന്ന വിദ്യാർഥിനികളെ താത്‌കാലികമായി സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ വാക്കാൽ അറിയിക്കുകയായിരുന്നു.
കോളേജ് അധികൃതരുമായി വാക്കുതർക്കത്തിലേർപ്പെട്ട വിദ്യാർഥിനികളെ പോലീസെത്തി തിരിച്ചയച്ചു.
സംഭവം വിവാദമായതോടെ ശിവമോഗ ജില്ലാ കളക്ടർ ഇത് നിഷേധിച്ചു. വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്യുമെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..