ന്യൂഡൽഹി: പ്രധാന നഗരങ്ങളിലും ദേശീയപാതയോരങ്ങളിലും വൈദ്യുതിവാഹനങ്ങൾ ചാർജ് ചെയ്യാനുള്ള കൂടുതൽ സ്റ്റേഷനുകൾ സ്ഥാപിക്കും. സമീപഭാവിയിൽ 22,000 ചാർജിങ് കേന്ദ്രങ്ങൾ തുറക്കും.
ഒക്‌ടോബറിനും ജനുവരിക്കുമിടയിൽ ഒൻപതു നഗരങ്ങളിൽ 678 കേന്ദ്രങ്ങൾ തുറന്നിരുന്നു. ഇപ്പോൾ വൻനഗരങ്ങളിലായി ആകെ 1640 കേന്ദ്രങ്ങളാണുള്ളത്. സൂറത്ത്, പുണെ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ 940 കേന്ദ്രങ്ങളുണ്ട്.
എണ്ണ വിതരണക്കമ്പനികളാണ് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുക. പുതുതായി തുറക്കുന്ന 22,000 കേന്ദ്രങ്ങളിൽ 10,000 ഐ.ഒ.സി.യുടേതും 7000 ബി.പി.സി.എല്ലിന്റേതും ആയിരിക്കും. 5000 കേന്ദ്രങ്ങൾ എച്ച്.പി.സി.എൽ. ആണ് സ്ഥാപിക്കുക.
25 ദേശീയപാതകളിലും എക്സ്പ്രസ്‌വേകളിലുമായ 1576 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ വൻവ്യകിടവസായ വകുപ്പ് ഈയിടെ അനുമതി നൽകിയിരുന്നു. ഓരോ 25 കിലോമീറ്റർ ദൂരത്തിലും ഒരു ചാർജിങ് സ്റ്റേഷൻ ഉണ്ടായിരിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..