അഹമ്മദാബാദ്: ഗുജറാത്തിലെ മുനിസിപ്പൽ കോർപ്പറേഷനുകളിൽ സ്വകാര്യസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ബോർഡുകളിൽ മാതൃഭാഷയും ഉപയോഗിക്കണമെന്ന് സർക്കാർ ഉത്തരവിട്ടു.
തിയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, സ്കൂളുകൾ, കോളേജുകൾ, സൂപ്പർമാർക്കറ്റുകൾ, ആശുപത്രികൾ, ഭക്ഷണശാലകൾ, ബാങ്കുകൾ, ഉദ്യാനങ്ങൾ തുടങ്ങി പൊതു ഇടങ്ങളിൽ പ്രവർത്തിക്കുന്നവയ്ക്കെല്ലാം നിയമം ബാധകമാണ്. എല്ലാ സർക്കാർസ്ഥാപനങ്ങളും ഇതിന്റെ പരിധിയിൽ വരും. എട്ടു നഗരങ്ങളിലാണ് ലോക മാതൃഭാഷാ ദിനത്തിന്റെ മുന്നോടിയായി സംസ്ഥാന സാംസ്കാരികവകുപ്പ് ഈ നിർദേശം നൽകിയത്. കോർപ്പറേഷനുകൾക്കാണ് നിയമം നടപ്പാക്കാനുള്ള ചുമതല. പൊതുജനങ്ങൾക്കായുള്ള അറിയിപ്പ് ബോർഡുകളിലെല്ലാം ഇനിമുതൽ ഗുജറാത്തിയും ഉണ്ടായിരിക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..