മുംബൈ: ഇന്ത്യയെ ലക്ഷ്യമിട്ട് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പ്രത്യേക യൂണിറ്റിന് രൂപം നൽകിയതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). രാഷ്ട്രീയക്കാരും വ്യവസായികളുമായിരുന്നു ദാവൂദിന്റെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നത്. ദാവൂദിന്റെ പ്രത്യേക യൂണിറ്റ് ഇന്ത്യയിൽ ആക്രമണം നടത്താനും പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു ലക്ഷ്യമിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷമുണ്ടാക്കാൻ ദാവൂദും കൂട്ടാളികളും പദ്ധതിയിട്ടിരുന്നു. ഡൽഹിയിലും മുംബൈയിലും ആക്രമണങ്ങൾ നടത്തുന്നതിനാണ് ദാവൂദ് പ്രാധാന്യം നൽകിയതെന്നും എൻ.ഐ.എ. ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുംബൈയിലെ വിവിധകേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടകേസിൽ ദാവൂദിന്റെ സഹോദരൻ ഇക്ബാൽ കസ്‌കറിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. തുടർന്ന് അറസ്റ്റിലായ കസ്കറിനെ ഫെബ്രുവരി 24 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..