ന്യൂഡൽഹി: വളത്തിന്റെ ഇറക്കുമതി, വിതരണം, വില എന്നിവയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്രനീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അതോറിറ്റി - ‘പ്ലാന്റ് ന്യൂട്രിയന്റ് മാനേജ്‌മെന്റ് അതോറിറ്റി’ - രൂപവത്കരിക്കും. വളം മന്ത്രാലയം തയ്യാറാക്കിയ സംയോജിത വളം മാനേജ്‌മെന്റ് ബില്ലിന്റെ കരടിലാണ് ഈ നിർദേശം. ജൈവവളങ്ങളുടെ ഉപയോഗത്തിന് പ്രോത്സാഹനം നൽകാൻ ബില്ലിൽ വ്യവസ്ഥയുണ്ട്.
വളത്തിന്റെ പരമാവധി വില കേന്ദ്രം നിശ്ചയിക്കും. വിവിധ മേഖലകൾക്കും വിവിധതരത്തിലുള്ള ഉപഭോക്താക്കൾക്കും വെവ്വേറെ നിരക്കിനും ശുപാർശയുണ്ടാകും. വളത്തിന്റെ ഇറക്കുമതി, ശേഖരം, വിൽപ്പന, വില തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാൻ ഫെർട്ടിലൈസർ ഇൻസ്പെക്ടർമാരെ നിയമിക്കും. നിർദിഷ്ട നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് ഇൻസ്‌പെക്ടർമാർക്ക് പരിശോധന നടത്താം. വളങ്ങളുടെ ഗുണനിലവാരം, ഉത്പാദനം, കമ്പനികളുടെ രജിസ്‌ട്രേഷൻ തുടങ്ങിയ കാര്യങ്ങളിൽ അതോറിറ്റി തീരുമാനമെടുക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..