ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20യുടെ അടുത്തവർഷത്തെ അധ്യക്ഷസ്ഥാനം ഇന്ത്യക്കു കൈമാറുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോയും | Photo: ANI Photo
ന്യൂഡല്‍ഹി: അടുത്തവര്‍ഷം സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കു മുന്നോടിയായി രാജ്യവ്യാപകമായി സമ്മേളനങ്ങളും സെമിനാറുകളും നടത്തും. കൊച്ചിയുൾപ്പെടെ 50 നഗരങ്ങളില്‍ 200 യോഗങ്ങളാണ് നടത്തുക.
ഉച്ചകോടിയെക്കുറിച്ചുള്ള വിവരങ്ങൾ ബ്ലോക്ക്തലംമുതല് ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വിദ്യാര്‍ഥികളില്‍ ബോധവത്കണത്തിനായി സെമിനാറുകളും സംവാദങ്ങളുമുണ്ട്. ഇതിനു മുന്നോടിയായി വ്യാഴാഴ്ച 75 വിദ്യാര്‍ഥികളുമായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് സംവദിക്കും.
ഒഡിഷയിലെ പുരിയിൽ കടല്‍ത്തീരത്ത് പ്രസിദ്ധരായ മണല്ചിത്രകാരന്മാര് ജി-20 ലോഗോകള്‍ തയ്യാറാക്കുന്നുണ്ട്. എഫ്.എം. റേഡിയോ, യുട്യൂബ് ചാനലുകള്‍ എന്നിവയിലൂടെ ജി-20 പരസ്യഗാനങ്ങളുമെത്തും.
Content Highlights: 2023 G20 meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..