ചെന്നൈ: മൈലാടുതുറൈ ജില്ലയിൽ സീർകാഴിയിലെ മീനെണ്ണ ഉത്പാദിപ്പിക്കുന്ന കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ച് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു. ഝാർഖണ്ഡ് സ്വദേശികളായ അരുൺ (25), ബൽജിത് (20) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശികളായ രഘുപതി(53), മാരിദാസ്(45), ജാവിത്(29) എന്നിവർക്ക് പരിക്കേറ്റു.
തുടർച്ചയായി ബോയിലർ പ്രവർത്തിച്ചതിനെ തുടർന്നുണ്ടായ യന്ത്രത്തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ മൂന്നു പേരെയും സീർകാഴി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..