സഹൂർ വതാലി ജയിൽമോചിതൻ; ഇനി വീട്ടുതടങ്കലിൽ


ന്യൂഡൽഹി: ജമ്മുകശ്മീരിലെ ഭീകരവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായംചെയ്ത കേസിൽ അറസ്റ്റിലായ കശ്മീരി വ്യവസായി സഹൂർ അഹമ്മദ് ഷാ വതാലിയെ വീട്ടുതടങ്കലിലാക്കി. വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വതാലി നൽകിയ ജാമ്യാപേക്ഷ തള്ളിയ എൻ.ഐ.എ. പ്രത്യേക കോടതിയാണ് വീട്ടുതടങ്കലിലാക്കിയത്. ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരമാണ് നടപടി. കുടുംബാംഗങ്ങളെയും അഭിഭാഷകനെയും കാണുവാനും ചികിത്സയ്കായി ആശുപത്രികൾ സന്ദർശിക്കാനും വതാലിക്ക് അനുവാദമുണ്ടാകും.

വതാലിയടക്കമുള്ള പ്രതികൾ പാക് ഏജൻസികളുമായി ഭീകരവാദപ്രവർത്തനങ്ങൾക്കായി സാമ്പത്തിക ഇടപാട് നടത്തിയെന്നായിരുന്നു 2017-ലെ കണ്ടെത്തൽ. കേസിൽ വതാലിക്ക് ‍ഡൽഹി ഹൈക്കോടതി അനുവദിച്ച ജാമ്യം പിന്നീട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..