ബെംഗളൂരു വിമാനത്താവളത്തിൽ 9.82 കോടിയുടെ ലഹരിമരുന്ന് പിടിച്ചു


മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ വിദേശത്തുനിന്നെത്തിയ പാഴ്‌സലിൽനിന്ന് 9.82 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു.

സംഭവത്തിൽ തമിഴ്‌നാട്ടിലെ ഈറോഡിൽ താമസിക്കുന്ന നൈജീരിയക്കാരനെയും ഇയാളുടെ കൂട്ടാളികളായ രണ്ടു ചെന്നൈ സ്വദേശികളെയും കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു.

ബെൽജിയത്തിൽനിന്നാണ് ഇവർ എം.ഡി.എം.എ. ഗുളികകളും ഹെറോയിനും എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഡാർക്ക് വെബ് വഴിയാണ് ഇടപാട് നടന്നതെന്നാണ് സൂചന. കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ പിടിയിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ബെൽജിയത്തിൽ നിന്നെത്തിയ കിടക്കവിരികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ഗുളികൾ. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 2.82 കോടി വില വരും. സമാനരീതിൽ തയ്യൽ മെഷീനിൽ ഒളിപ്പിച്ചാണ് ഏഴുകോടി വിലമതിക്കുന്ന ഹെറോയിൻ എത്തിച്ചത്.

വിമാനത്താവളത്തിൽ പാഴ്‌സൽ വാങ്ങാനെത്തിയ ചെന്നൈ സ്വദേശികളായ രണ്ടുപേരെയാണ് ആദ്യം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെ ഈറോഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയ സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. തുടർന്ന് ഇയാളെയും പിടികൂടി ബെംഗളൂരുവിലെത്തിക്കുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..