പി.ഐ.ബി. അക്രെഡിറ്റേഷൻ: പുതിയ മാനദണ്ഡങ്ങൾ കിരാതം -എഡിറ്റേഴ്സ് ഗിൽഡ്


ന്യൂഡൽഹി: പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി.) ഇറക്കിയ പുതിയ അക്രെഡിറ്റേഷൻ മാനദണ്ഡങ്ങൾ അവ്യക്തവും ഏകപക്ഷീയവും കിരാതവുമായ നിബന്ധനകൾ ഉൾക്കൊള്ളുന്നതാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പറഞ്ഞു. കേന്ദ്രസർക്കാരിനെക്കുറിച്ചുള്ള വിമർശനാത്മകവും അന്വേഷണാത്മകവുമായ റിപ്പോർട്ടുകൾ തടസ്സപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ഉൾപ്പെടുത്തിയവയാണ് ഇവയെന്നും ഗിൽഡ് ആരോപിച്ചു.

പുതിയ അക്രെഡിറ്റേഷൻ മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നും ഇതിന്റെ പരിധിയിൽവരുന്നവരെക്കൂടി ഉൾപ്പെടുത്തി അർഥവത്തായ ചർച്ചനടത്തി പുതിയവ കൊണ്ടുവരണമെന്നും ഗിൽഡ് പി.ഐ.ബി.യോട് അഭ്യർഥിച്ചു.

ജേണലിസ്റ്റുകളുടെ അക്രെഡിറ്റേഷൻ റദ്ദാക്കുന്നതിന് വിവിധ കാരണങ്ങൾ പുതിയ മാർഗനിർദേശങ്ങളിലുണ്ട്. അവയിൽ ഭൂരിഭാഗവും ഏകപക്ഷീയവും നിയമസാധുത പരിഗണിക്കാത്തവയുമാണെന്ന് ഗിൽഡ് കുറ്റപ്പെടുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..