ചിലർക്ക് ഭീകരരോടും മതിപ്പ്; യു.പി.യിൽ പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ച് മോദി


ഹർദോയി: ചിലർക്ക് ഭീകരരോട് അനുകമ്പയാണെന്ന് സമാജ്‌വാദി പാർട്ടിയെ ഉന്നംവെച്ച് ഉത്തർപ്രദേശിലെ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പുറാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഏതു പാതാളത്തിൽ അഭയംതേടിയാലും അഹമ്മദാബാദ് സ്ഫോടനപരമ്പരയുടെ ആസൂത്രകരെ ശിക്ഷിക്കുമെന്ന് താൻ പ്രതിജ്ഞയെടുത്തിരുന്നെന്നും ഹർദോയിയിൽ അദ്ദേഹം പറഞ്ഞു. കേസിൽ 49 പേരെ ശിക്ഷിച്ചതിനുപിന്നാലെയാണ് പരാമർശം.

ചില ഭീകരർക്കെതിരായ കേസ് പിൻവലിക്കാൻ എസ്.പി.യുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ ആവശ്യപ്പെട്ടിരുന്നെന്ന് മോദി പറഞ്ഞു. ‘ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് അഹമ്മദാബാദ് ബോംബാക്രമണപരമ്പര ഉണ്ടാകുന്നത്. ആ ദിവസം എനിക്ക് മറക്കാനാവില്ല. അന്നവരെ ശിക്ഷിക്കുമെന്ന് എന്റെ സർക്കാർ പ്രതിജ്ഞയെടുത്തിരുന്നു. കുറേവർഷം ഞാൻ ശാന്തമായിരുന്നു. ഇന്ത്യക്കാരെ തകർക്കാൻ ശ്രമിച്ച അവരെ ഇപ്പോൾ കോടതി ശിക്ഷിച്ചിരിക്കുന്നു. 2006-ലെ ബോംബാക്രമണങ്ങളിൽ പ്രതിയായ ഷമിം അഹമ്മദിന്റെപേരിലുള്ള കേസ് പിൻവലിക്കാൻ എസ്.പി. സർക്കാർ ശ്രമിച്ചു. 2007-ൽ അയോധ്യയിലെ കോടതിപരിസരത്തും ലഖ്നൗവിലും ആക്രമണമുണ്ടായി. 2013-ൽ സമാജ്‌വാദി പാർട്ടി സർക്കാർ താരിഖ് കസ്മിയുടെപേരിലുള്ള കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, കോടതി ഈ ഗൂഢാലോചന അനുവദിച്ചില്ല. താരിഖിന് ജീവപര്യന്തം തടവുവിധിച്ചു. യു.പി.യിൽ ഭീകരർ ഉൾപ്പെട്ട മറ്റ് കേസുകളിലെ പ്രതികളെയും മോചിപ്പിക്കാൻ ശ്രമംനടന്നു. കോൺഗ്രസിന്റെയും എസ്.പി.യുടെയും നിലപാട് വളരെ അപകടകരമാണ്. ബിൻലാദനെപ്പോലുള്ള ഭീകരരെ ബഹുമാനത്തോടെയാണിവർ അഭിസംബോധനചെയ്യുന്നത്. രാജ്യത്തിന്റെ സുരക്ഷവെച്ചാണ് അവർ കളിക്കുന്നത്’-മോദി ആരോപിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..