മുംബൈയിൽ ചന്ദ്രശേഖർ റാവു, ഉദ്ധവ്, ശരദ് പവാർ കൂടിക്കാഴ്ച


മുംബൈ: ദേശീയരാഷ്ട്രീയത്തിൽ ബി.ജെ.പി.ക്ക് ബദൽ കണ്ടെത്താനുള്ള നീക്കത്തിന്റെ ഭാഗമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും എൻ.സി.പി. അധ്യക്ഷൻ ശരദ് പവാറുമായും കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ഉച്ചയ്ക്ക് മുംബൈയിലെത്തിയ ചന്ദ്രശേഖർ റാവു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഔദ്യോഗിക വസതിയായ വർഷയിലെത്തി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

റാവുവിന്റെ ഉച്ചഭക്ഷണം ഉദ്ധവിനോടൊപ്പമായിരുന്നു. ശിവസേന നേതാക്കളും മന്ത്രിമാരുമെത്തിയിരുന്നു. റാവുവിനോപ്പം മന്ത്രിമാരും പാർട്ടി നേതാക്കളുമെത്തി.

ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവുത്ത് ചന്ദ്രശേഖർറാവുവിനെ സ്വീകരിച്ചു. പരിവർത്തനത്തിനുള്ള നല്ല തുടക്കമാണ് മഹാരാഷ്ട്രയിൽനിന്നുണ്ടായതെന്നും അത് ദേശീയ തലത്തിലെത്തിക്കുമെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു. ഭാവികാര്യങ്ങൾക്കായി താക്കറെയെയും മറ്റുള്ളവരെയും ഹൈദരാബാദിലേക്ക് റാവു ക്ഷണിച്ചു.

കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് റാവു ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യുടേത് പ്രതികാര രാഷ്ട്രീയമാണെന്നും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് ഹാനികരമാണിതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ബി.ജെ.പി. ക്കെതിരേ ദേശീയ ബദൽ ശ്രമകരമായ ദൗത്യമാണെങ്കിലും വിജയത്തിലെത്തുമെന്ന് ഉദ്ധവ് പറഞ്ഞു. ചന്ദ്രശേഖർറാവുമായുള്ള കൂടിക്കാഴ്ചയിൽ രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചയായതായും ഒന്നിച്ചുനീങ്ങണമെന്ന കാര്യത്തിൽ ധാരണയായതായും ശരദ് പവാർ പറഞ്ഞു. പവാറുമായുള്ള കൂടിക്കാഴ്ചയിൽ ചന്ദ്രശേഖർ റാവുവിനോടൊപ്പം നടൻ പ്രകാശ്‌രാജും പങ്കെടുത്തിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..