യു.പി.യിൽ 57.58 ശതമാനം പോളിങ്, പഞ്ചാബിൽ 68 ശതമാനം


ന്യൂഡൽഹി/ചണ്ഡീഗഢ്: ഉത്തർപ്രദേശ് നിയമസഭയിലേക്ക് ഞായറാഴ്ച നടന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ 57.58 ശതമാനം പോളിങ്. 16 ജില്ലകളിലായി 59 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. പഞ്ചാബിൽ ആകെയുള്ള 117 സീറ്റിലേക്ക് ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 68.3 ശതമാനംപേർ വോട്ട് രേഖപ്പെടുത്തി.

യു.പി.യിൽ ലളിത്പുരിലാണ് കൂടുതൽ (67.38) വോട്ടിങ്. എറ്റ (63.58), മണിപ്പുരി ‍(60.80), മഹോബയിൽ (62.02) ഫിറോസാബാദ് (57.41) എന്നിങ്ങനെയാണ് പോളിങ്. കാൺപുർ നഗറിലാണ് ഏറ്റവും കുറവ് (50.76). ഇവിടെ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്തിയതായി സമാജ്‌വാദി പാർട്ടി പരാതിപ്പെട്ടു.

2.16 കോടി പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. 627 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെ മണ്ഡലമായ കർഹാലിലും ‍ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ്. കേന്ദ്രമന്ത്രി എസ്.പി. സിങ് ബഘേൽ ആണ് ഇവിടെ അഖിലേഷിന്റെ എതിരാളി. 2017-ൽ ഈ 59 മണ്ഡലങ്ങളിൽ 49 ഇടത്തും ബി.ജെ.പി. സ്ഥാനാർഥികളാണ് ജയിച്ചത്.

ഫെബ്രുവരി 10-ന് ഒന്നാംഘട്ടത്തിൽ 58 സീറ്റുകളിലേക്ക് 62.4 ശതമാനംപേർ വോട്ട് ചെയ്തിരുന്നു. 14-ന് നടന്ന രണ്ടാംഘട്ടത്തിൽ 55 സീറ്റിലേക്ക് 64.42 ശതമാനംപേരും വോട്ടുചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..