പൊളിഞ്ഞുതുടങ്ങിയ ഹട്കേശ്വർ മേൽപ്പാലം
അഹമ്മദാബാദ്: ഗുജറാത്തിൽ പണിതിട്ട് അഞ്ചു വർഷമായപ്പോഴേക്കും പൊളിഞ്ഞുതുടങ്ങിയ ഹട്കേശ്വർ മേൽപ്പാലം നിർമിച്ച കമ്പനിയുടെ നാല് ഡയറക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ പാലാരിവട്ടം പാലം അഴിമതിക്ക് സമാനമായ കേസാണിത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കമ്പനിയുടമകൾ കീഴടങ്ങിയത്.
ഛത്രപതി ശിവജി മഹാരാജ് എന്ന് പേരിട്ട മേൽപ്പാലം അഹമ്മദാബാദ് കോർപ്പറേഷൻ 44 കോടി രൂപ ചെലവിൽ 2017-ലാണ് നിർമിച്ചത്. പാലം വൈകാതെ പൊളിച്ചു പണിയാനാണ് തീരുമാനം.
ഖോഖ്‍ര-സി.ടി.എം. ക്രോസ് റോഡുകളെ ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന് എട്ട് സ്പാനുകളാണുള്ളത്. 2021 മുതൽ പല ഭാഗങ്ങളായി അടർന്നുവീണു തുടങ്ങി. 2022 ഓഗസ്റ്റിൽ പാലം അടച്ചിട്ടു. റൂർക്കി ഐ.ഐ.ടി. നടത്തിയ പഠനത്തിൽ നിലവാരമില്ലാത്ത കോൺക്രീറ്റ് ഉപയോഗിച്ചതാണ് പ്രധാന പ്രശ്നമെന്ന് കണ്ടു. ഇതേത്തുടർന്ന് നാല് എൻജിനിയർമാരെ കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു. കരാറെടുത്ത അജയ് എൻജിനിയറിങ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാർക്കെതിരെ പോലീസിൽ പരാതിയും നൽകി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിനെത്തുടർന്ന് ഡയറക്ടർമാർ ഖോഖ്‍ര പോലീസിൽ കീഴടങ്ങി. ഇവരെ കോടതി രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകി. വിശ്വാസവഞ്ചനയ്ക്കും ഗൂഢാലോചനയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്.
പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസിയിലെ നാലുദ്യോഗസ്ഥരെയും കോർപ്പറേഷന്റെ പരാതിയിൽ പ്രതി ചേർത്തിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..