ഗുജറാത്തിൽ 700 സ്കൂളുകളിൽ പഠിപ്പിക്കാനുള്ളത് ഒരു ടീച്ചർ മാത്രം


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Mathrubhumi Archives

അഹമ്മദാബാദ്: ഗുജറാത്തിലെ 700 സർക്കാർ പ്രൈമറിസ്കൂളുകളിൽ പഠിപ്പിക്കാനുള്ളത് ഓരോ അധ്യാപകർ മാത്രം. നിയമസഭയിൽ കോൺഗ്രസ് എം.എൽ.എ.മാരുടെ ചോദ്യത്തിനു മറുപടിയായാണ് സർക്കാർ ഇക്കാര്യം വെളിപ്പെടുത്തിയത്. 33 ജില്ലകളിൽ ഖേഡയും ഭാവനഗറും ഒഴികെ എല്ലായിടത്തും ഏകാധ്യാപക സ്കൂളുകളുണ്ട്. ഒന്നുമുതൽ എട്ടുവരെ ക്ളാസുകളിലാണ് പഠിപ്പിക്കാൻ ഒരാൾമാത്രമുള്ളത്. കച്ചിൽ ഇത്തരം 100 സ്കൂളുണ്ട്. വ്യവസായ നഗരമായ സൂറത്തിൽപ്പോലും 43 പ്രൈമറിസ്കൂളുകൾ ഒരാളെ മാത്രം വെച്ച് പ്രവർത്തിക്കുന്നു.

23:1 ആണ് ആവശ്യമായ വിദ്യാർഥി-അധ്യാപക അനുപാതം. 33,348 സർക്കാർ പ്രൈമറി സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. മരണം, വിരമിക്കൽ, സ്ഥലംമാറ്റം എന്നിവകാരണമാണ് ഒഴിവുകളെന്നും ഉടൻ നികത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ജിത്തു വാഘാണി അറിയിച്ചു.

Content Highlights: 700 primary schools in Gujarat run by single teacher, says govt

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..