മോദി സർക്കാരിന്റെ ഒമ്പതാം വാർഷികം ഇന്ന്


1 min read
Read later
Print
Share

ഒരുമാസത്തെ ജനസമ്പർക്ക അഭിയാൻ പരിപാടിക്ക് തുടക്കം

പുതിയ പാർലമെന്റിന് മുന്നിൽ മോദി

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന് ചൊവ്വാഴ്ച ഒമ്പതുവർഷം പൂർത്തിയാകുന്നു. രണ്ടാംമോദി സർക്കാരിന്റെ നാലാം വാർഷികവും എൻ.ഡി.എ. ഭരണത്തിന്റെ ഒമ്പതാം വാർഷികവുമാണ് ഈ മാസം 30 മുതൽ ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ച് സർക്കാരിന്റെ പ്രവർത്തനനേട്ടങ്ങൾ വിശദീകരിക്കാൻ ഒരുമാസത്തെ ജനസമ്പർക്ക അഭിയാൻ പരിപാടിക്ക് തുടക്കമായി.

ഈവർഷം നടക്കുന്ന നാലു നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനും പാർട്ടിയെ സജ്ജമാക്കാനുള്ള നടപടികൾക്ക് ഇതോടൊപ്പം ബി.ജെ.പി. രൂപം നൽകും.

2014 മേയ് 26-ന് ഒന്നാം സർക്കാരും 2019 മേയ് 30-ന് രണ്ടാം സർക്കാരും അധികാരമേറ്റു. രണ്ടാം മോദി സർക്കാർ ചുമതലയേറ്റ ദിവസം കണക്കാക്കിയാണ് വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ തിങ്കളാഴ്ച രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ മുതിർന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും പത്രസമ്മേളനങ്ങൾ നടത്തി. താഴെത്തട്ടു മുതൽ ദേശീയതലം വരെയാണ് വിവിധ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുക.

ലോക്‌സഭാ-നിയമസഭാ മണ്ഡലങ്ങളിലെല്ലാം വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഒരു ലക്ഷത്തിലേറെ കുടുംബങ്ങളുമായി നേരിട്ട് ബന്ധപ്പെടാൻ സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ലോക്‌സഭാ മണ്ഡലങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കും. ഒരു കേന്ദ്രമന്ത്രിയും ഒരു ദേശീയനേതാവും അതിൽ പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളുമായി പാർട്ടി പ്രവർത്തകർ കൂടിക്കാഴ്ച നടത്തും. ഇതിനായി ലാഭാർഥി സെമിനാറുകൾ സംഘടിപ്പിക്കും. ഒമ്പതുവർഷത്തെ ഭരണകാലത്ത് വികസിപ്പിച്ചെടുത്ത തീർഥാടന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി വികാസ് തീർഥ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

കേന്ദ്രം ധിക്കാരപരമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നു -ഖാർഗെ

: ഒമ്പതുവർഷമായി മാരകമായ പണപ്പെരുപ്പാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. എന്നിട്ട് മോദിസർക്കാരിന്റെ കീഴിൽ രാജ്യം സമ്പൂർണ വളർച്ച നേടിയെന്ന് ധിക്കാരപരമായ അവകാശവാദം ഉയർത്തുന്നു. ഇതാന്നും ജനങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..