പ്രതീകാത്മകചിത്രം| Photo: Mathrubhumi
ന്യൂഡൽഹി: ആധാർ ചട്ടങ്ങളിൽ ഭേദഗതിവരുത്തി കേന്ദ്രസർക്കാർ. പത്തുവർഷത്തിലൊരിക്കൽ അനുബന്ധരേഖകൾ നൽകി ആധാർ പുതുക്കണം.
തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്ന രേഖ എന്നിവ വീണ്ടുംനൽകണം. ഇതിനായി വെബ്സൈറ്റിൽ അപ്ഡേറ്റ് ഡോക്യുമെന്റ് എന്ന വിൻഡോയും തുറന്നു. മൈ ആധാർ വെബ്സൈറ്റോ, മൊബൈൽ ആപ്പോ, ആധാർ സേവന കേന്ദ്രങ്ങളോ ഉപയോഗിക്കാം. ആധാറിന്റെ കൃത്യത ഉറപ്പുവരുത്താനാണ് ചട്ടഭേദഗതിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
പത്തുവർഷം പൂർത്തിയായ ആധാർ കാർഡിന്റെ ഉടമകളോട് അനുബന്ധരേഖകൾ വീണ്ടും നൽകണമെന്ന് യൂണിക് ഐഡിന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) കഴിഞ്ഞമാസം നിർദേശിച്ചിരുന്നു. കാർഡ് കിട്ടിയശേഷം ഇതുവരെ പുതുക്കാത്തവർക്കാണ് നിർദേശം. 134 കോടി ആധാർ കാർഡുകളാണ് രാജ്യത്ത് വിതരണംചെയ്തത്.
Content Highlights: aadhar act amendment


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..