അദാനിഗ്രൂപ്പിന്റെ ഓഹരിയിടിവ്: ധനമന്ത്രി മൗനത്തിലെന്ന് കോൺഗ്രസ്


കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ | Photo: PTI

ന്യൂഡൽഹി: അദാനിഗ്രൂപ്പിന് ഓഹരിയിലുണ്ടായ ഇടിവ് പൊതുമേഖലാസ്ഥാപനമായ എസ്.ബി.ഐ.ക്കും എൽ.ഐ.സി.ക്കും വൻ നഷ്ടം വരുത്തിവെച്ചതിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ മൗനംപാലിക്കുന്നതിനെ ചോദ്യംചെയ്ത് കോൺഗ്രസ്. സംഭവത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിശ്ശബ്ദതയെയും കോൺഗ്രസ് കുറ്റപ്പെടുത്തി.

അദാനിഗ്രൂപ്പിനുണ്ടായ ഓഹരിയിടിവ് വിപണിമൂലധനത്തിൽ എസ്.ബി.ഐ.ക്കും എൽ.ഐ.സി.ക്കും 78,000 കോടിരൂപയുടെ നഷ്ടമാണുണ്ടാക്കിയത്. ഹിൻഡെൻബർഗിന്റെ ഗവേഷണറിപ്പോർട്ട് അദാനിഗ്രൂപ്പിന്റെ ഓഹരിവിലയിലെ കൃത്രിമത്വവും സാമ്പത്തിക ദുരുപയോഗവും ചൂണ്ടിക്കാണിച്ചശേഷവും എൽ.ഐ.സി.യും എസ്.ബി.ഐ.യും അദാനിഗ്രൂപ്പിൽ നിക്ഷേപിക്കുന്നത് തുടർന്നുവെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ആരോപിച്ചു.

Content Highlights: adani groups share plunges and finance minister on moot mode alleges congress

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..