.jpg?$p=b8f350a&f=16x10&w=856&q=0.8)
ഫയൽ ചിത്രം. ഫോട്ടോ: എ.എൻ.ഐ.
ന്യൂഡൽഹി: ബ്രിട്ടണിൽ അടുത്തമാസം നടക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങളിൽ ഇന്ത്യ പങ്കെടുക്കില്ല. യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്, വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന വ്യോമാഭ്യാസത്തിൽനിന്ന് വിട്ടുനിൽക്കാൻ വ്യോമസേന തീരുമാനിച്ചത്. മാർച്ച് ആറുമുതൽ 27 വരെ വാഡിങ്ടണിലാണ് ‘കോബ്രാ വോറിയർ’ എന്ന പേരിലുള്ള അഭ്യാസങ്ങൾ നടക്കുക.
വ്യോമാഭ്യാസങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നുവെന്നു മാത്രമാണ് വ്യോമസേന ശനിയാഴ്ച ട്വീറ്റിലൂടെ അറിയിച്ചത്. അതിന്റെ കാരണം വിശദീകരിച്ചിട്ടില്ല. എന്നാൽ നിലവിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് വ്യക്തമാണ്.
അഞ്ച് തേജസ് ജെറ്റുകൾ വ്യോമാഭ്യാസത്തിൽ പങ്കെടുക്കുമെന്ന് ഇന്ത്യ ബുധനാഴ്ച പ്രസ്താവിച്ചിരുന്നു. എന്നാൽ രണ്ടുദിവസങ്ങൾക്കുശേഷം തീരുമാനം മാറ്റി. കൂടുതൽ കാര്യങ്ങൾ പരസ്പരം മനസ്സിലാക്കുകയും മികച്ച പ്രവർത്തനങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നതിനോടൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസിന്റെ പ്രകടനം പ്രധാന രാജ്യങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനും കോബ്രാ വോറിയർ സഹായകരമാവുമെന്ന് നേരത്തേ വ്യോമസേന ചൂണ്ടിക്കാട്ടിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..