അഗ്നിപഥ്: സേനാമേധാവികൾ ഇന്ന് പ്രധാനമന്ത്രിയെ കാണും


1 min read
Read later
Print
Share

നരേന്ദ്ര മോദി, സെക്കന്തരാബാദിൽ അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധിക്കാൻ ഒത്തുചേർന്നവർ| Photo: ANI

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മൂന്ന്‌ സേനാമേധാവികൾ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. കരസേനാമേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ, വ്യോമസേനാ മേധാവി വി.ആർ. ചൗധരി എന്നിവർ വെവ്വേറെയായിരിക്കും പ്രധാനമന്ത്രിയെ കാണുക.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സേനാമേധാവികളും ഹ്രസ്വകാല സൈനികനിയമനരീതിയായ അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെത്തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമുയർന്ന പശ്ചാത്തലത്തിൽ വിവിധ സർക്കാർ വകുപ്പുകൾ അഗ്നിവീരർക്ക് ഇളവുകളും സംവരണങ്ങളുമായി രംഗത്തെത്തിയിരുന്നു. പ്രഖ്യാപനം ഒരാഴ്ച പിന്നിടുന്ന വേളയിലാണ് പ്രധാനമന്ത്രിയുമായുള്ള സേനാമേധാവികളുടെ കൂടിക്കാഴ്ച.

Content Highlights: All 3 Service Chiefs To Meet PM, Brief Him On 'Agnipath'

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..