അമിത് ഷായെ വിമർശിച്ച് ലേഖനം; ബ്രിട്ടാസിനോട് വിശദീകരണം ചോദിച്ച് രാജ്യസഭാ ചെയർമാൻ


1 min read
Read later
Print
Share

അമിത് ഷാ, ജോൺ ബ്രിട്ടാസ്. photo: uni, ani

ന്യൂഡൽഹി: കേരളത്തെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിച്ച് ലേഖനമഴുതിയ സി.പി.എം. എം.പി. ജോൺ ബ്രിട്ടാസിനോട് രാജ്യസഭാ ചെയർമാൻ ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ വിശദീകരണം ചോദിച്ചു.

ബി.ജെ.പി. നേതാവ് പി. സുധീറിന്റെ പരാതിയിലാണ് നടപടി. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി.ക്ക് വോട്ടഭ്യർഥിക്കുമ്പോൾ അയൽസംസ്ഥാനമായ കേരളത്തെക്കുറിച്ചും അമിത് ഷാ പരാമർശിച്ചിരുന്നു. അതുസൂചിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരി 20-നാണ് ഇന്ത്യൻ എക്‌സ്‌പ്രസ് ദിനപത്രത്തിൽ ബ്രിട്ടാസ് ലേഖനമെഴുതിയത്. ലേഖനമെഴുതുകയെന്നത് മൗലികാവകാശമാണെന്നും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും തന്റെ നിലപാട് വിശദീകരിച്ച് രാജ്യസഭാ ചെയർമാനെ അറിയിച്ചതായി ബ്രിട്ടാസ് പറഞ്ഞു. ബി.ജെ.പി.ക്കെതിരേ സംസാരിക്കുന്ന എം.പി.മാരെ നിശ്ശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: amit shah, john brittas, article, the indian express

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..