'മയിലിനു തീറ്റകൊടുക്കാൻ സുപ്രധാനയോഗം നിർത്തി'; മോദിയുടെ മനസ്സലിവു വാഴ്ത്തി അമിത്ഷാ


.

ന്യൂ‍ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസ്സലിവിനെ പ്രകീർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.

വിശക്കുന്ന മയിലിന് ഭക്ഷണം ലഭിച്ചുവെന്ന് ഉറപ്പാക്കാൻ മോദി പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന സുപ്രധാനയോഗം നിർത്തിവെച്ചകാര്യം ഷാ ഒാർത്തെടുത്തു. പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുതിയ പുസ്തകമായ ‘മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’യുടെ പ്രകാശനച്ചടങ്ങിലാണ് ഷാ സംഭവം വിവരിച്ചത്.

‘‘രണ്ടുവർഷം മുൻപുനടന്ന യോഗത്തിനിടെയാണ് സംഭവം. ആ സമയത്ത് ഒരു മയിൽ പറന്നെത്തി മുറിയുടെ കണ്ണാടിച്ചില്ലിൽ കൊത്തി. പ്രധാനമന്ത്രി കണ്ണിമചിമ്മാതെ കുറേനേരം അതിനെ നോക്കിനിന്നു. മയിലിന് വിശക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടനെ ജീവനക്കാരെ വിളിച്ചുവരുത്തി. ഭക്ഷണം നൽകാനും നിർദേശിച്ചു. ഇത്രയും ഗൗരവമുള്ള യോഗത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഒരു മയിലിനെക്കുറിച്ച് ചിന്തിക്കുന്നത് അദ്ദേഹം എത്രമാത്രം ലോലഹൃദയനാണെന്ന് തുറന്നുകാണിക്കുന്നു.’’-ഷാ പറഞ്ഞു.

പ്രധാനമന്ത്രി മോദി തന്റെ വസതിയിൽ മയിലിന് ഭക്ഷണം കൊടുക്കുന്നതിന്റെ വീഡിയോ 2020-ൽ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..