അമിത് ഷാ | Photo: Mathrubhumi
ഗുവാഹാട്ടി: മെയ്തികളും കുകികളും തമ്മിലുള്ള സംഘർഷമടങ്ങാത്ത മണിപ്പുർ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദിവസങ്ങൾക്കകം മണിപ്പുരിലെത്തുമെന്നും മൂന്നുദിവസം താമസിച്ച് സമാധാനം സ്ഥാപിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുമെന്നും ഷാ പറഞ്ഞു.
അസമിലെ കാംരൂപ് ജില്ലയിലെ ചാങ്‌സാരിയിൽ നാഷണൽ ഫൊറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയുടെ പത്താമത്തെ കാമ്പസിന്റെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും നീതി ലഭിക്കുമെന്ന് ഉറപ്പാക്കും. സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ ജനങ്ങൾ ചർച്ചനടത്തണമെന്നും ഷാ പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞദിവസം വീണ്ടും സംഘർഷമുണ്ടായി. ബുധനാഴ്ച ഒരാൾ വെടിയേറ്റുമരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികൾ വീടുകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ഒരു മാസത്തോളമായി തുടരുന്ന കലാപം ശാന്തമാവുന്നതിനിടെയാണിത്.
Content Highlights: Amit Shah To Visit Violence Hit Manipur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..