പോലീസ് പിന്തുടർന്നതോടെ സഹായിക്കൊപ്പം ബൈക്കിൽ രക്ഷപ്പെടുന്ന അമൃത്പാൽ സിങ്(സി.സി.ടി.വി ദൃശ്യം)
ചണ്ഡീഗഢ്: പോലീസ് അന്വേഷണം അഞ്ചാംദിവസം പിന്നിടുമ്പോഴും, ഖലിസ്താൻവാദിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് കാണാമറയത്തുതന്നെ.
അമൃത്പാൽ രക്ഷപ്പെടാൻ ഉപയോഗിച്ച മോട്ടോർബെക്ക് പഞ്ചാബ് പോലീസ് ബുധനാഴ്ച കണ്ടെടുത്തു. ജലന്ധറിൽനിന്ന് 45 കിലോമീറ്റർ അകലെ ദാരാപുരിലെ കനാലിൽ ഉപേക്ഷിക്കപ്പെട്ടനിലയിലായിരുന്നു ബൈക്ക്. പോലീസിന്റെ കണ്ണിൽപ്പെടാതിരിക്കാനാണ് ആദ്യം സഞ്ചരിച്ച കാറുപേക്ഷിച്ച് സഹായിക്കൊപ്പം ബൈക്കിൽ കുതിച്ചത്. പിന്നീട് ഈ ബൈക്കുപേക്ഷിച്ച് മറ്റൊരു കാറിലാണ് കടന്നുകളഞ്ഞത്. രക്ഷപ്പെടാൻ സഹായിച്ച നാലുപേരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതോടെ, സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ 154 ആയി. അമൃത്പാലിനെതിരേ ബുധനാഴ്ച ജാമ്യമില്ലാ അറസ്റ്റുവാറന്റും തിരച്ചിൽ നോട്ടീസും പുറപ്പെടുവിച്ചു.
അറസ്റ്റുചെയ്യാൻ പോലീസ് നീക്കം ശക്തമാക്കിയതോടെയാണ് ശനിയാഴ്ച പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നത്. തന്റെ വേഷത്തിലും രൂപത്തിലും മാറ്റംവരുത്തിയാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു. പ്രതിയുടെ വിവിധരൂപത്തിലുള്ള ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു.
പ്രതി ഉടൻ അറസ്റ്റിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി പഞ്ചാബ് പോലീസ് െഎ.ജി. സുഖ്ചയിൻ സിങ് ഗിൽ പറഞ്ഞു.
Content Highlights: Amritpal Singh is on the run from the police on day 5
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..