ബി.ജെ.പി.ക്ക് സ്ത്രീകളോട് നിസ്സാരമനോഭാവമെന്ന് രാഹുൽ ഗാന്ധി


രാഹുൽ ഗാന്ധി | Photo : ANI

ന്യൂഡൽഹി: ബലാത്സംഗക്കേസിലെ കുറ്റവാളികളെ ബി.ജെ.പി. പിന്തുണയ്ക്കുന്നത് അവരുടെ സ്ത്രീകളോടുള്ള നിസ്സാരമനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.

ബിൽക്കീസ് ബാനു കേസിലെ പ്രതികളെ സ്വാതന്ത്ര്യദിനത്തിൽ ഗുജറാത്ത് സർക്കാർ വിട്ടയച്ചതുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ പ്രതികരണം. ഇത്തരം രാഷ്ട്രീയത്തിൽ നാണമില്ലേയെന്ന് രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ട്വിറ്ററിലൂടെ ചോദിച്ചു.

‘ഉന്നാവോ-ബി.ജെ.പി. എം.എൽ.എ.യെ രക്ഷിക്കാൻ പ്രവർത്തിച്ചു. കത്വ-ബലാത്സംഗവീരർക്ക് അനുകൂലമായി റാലി. ഹത്രാസ്- ബലാത്സംഗവീരർക്ക് അനുകൂലമായി സർക്കാർ. ഗുജറാത്ത്-ബലാത്സംഗവീരർക്ക് മോചനവും ആദരവും. ക്രിമിനലുകൾക്കുള്ള പിന്തുണ ബി.ജെ.പി.യുടെ സ്ത്രീകളോടുള്ള നിസ്സാരമനോഭാവം കാണിക്കുന്നു’ -രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

Content Highlights: 'Are you not ashamed...': Rahul Gandhi lambasts PM Modi on Bilkis Bano case row

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..