സൂം | Photo Courtesy: https://twitter.com/ChinarcorpsIA
ശ്രീനഗർ: ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സൈന്യത്തിന്റെ നായ ‘സൂം’ മരണത്തിന് കീഴടങ്ങി. തിങ്കളാഴ്ച ജമ്മുകശ്മീരിലെ അനന്ത്നാഗിൽനടന്ന ഏറ്റുമുട്ടലിലാണ് സൂമിന് പരിക്കേറ്റത്. തുടർന്ന് എ.എഫ്.വി.എച്ചിൽ (അഡ്വാൻസ്‌ഡ് ഫീൽഡ് വെറ്ററിനറി ഹോസ്പിറ്റൽ) ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് അന്ത്യശ്വാസം വലിച്ചത്.
രണ്ടുവർഷവും ഒരുമാസവും പ്രായമുള്ള സൂം ബെൽജിയൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ടതാണ്. ഭീകരരെ കണ്ടെത്താനുള്ള വിദഗ്ധപരിശീലനം ലഭിച്ചിരുന്നു. എട്ടുമാസമായി സൈന്യത്തിൽ സേവനം ചെയ്തുവരുകയായിരുന്നു. ഒളിച്ചിരുന്ന വീട്ടിൽക്കയറി ഭീകരരെ ആക്രമിക്കുന്നതിനിടെയാണ് സൂമിന് രണ്ടുതവണ വെടിയേറ്റത്. എന്നിട്ടും സേനയോടൊപ്പം ഭീകരരോട് പോരാടി. ഏറ്റുമുട്ടലിനൊടുവിൽ സൈന്യം രണ്ട് ലഷ്കറെ തൊയ്ബ ഭീകരരെ വധിച്ചിരുന്നു. തെക്കൻ കശ്മീരിലെ ഒട്ടേറെ സൈനികനടപടികളിൽ സൂം പങ്കെടുത്തിട്ടുണ്ട്.
Content Highlights: army dog zoom fought terrorists even after two gunshots
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..