അരുണാചലിലെ ആദ്യ വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു


1 min read
Read later
Print
Share

പ്രതീകാത്മകചിത്രം | ഫോട്ടോ: കെ. ബി സതീഷ് കുമാർ / മാതൃഭൂമി

ഇറ്റാനഗർ: അരുണാചൽ പ്രദേശിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി കേന്ദ്രം 50,000 കോടിരൂപ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ ആദ്യ വിമാനത്താവളമായ ഡോണി പോളോ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 15 കിലോമീറ്റർ അകലെ ഹോളോങ്കിയിലാണ് വിമാനത്താവളം. 2019 ഫെബ്രുവരിയിൽ നരേന്ദ്രമോദിതന്നെയാണ് വിമാനത്താവളത്തിന് തറക്കല്ലിട്ടത്. 600 മെഗാവാട്ടിൻറെ കമെങ് ജലവൈദ്യുതപദ്ധതിയും മോദി നാടിന് സമർപ്പിച്ചു.

ഗതാഗതസൗകര്യങ്ങളും ഊർജപദ്ധതികളും അരുണാചൽ പ്രദേശിന്റെ വികസനവേഗം കൂട്ടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2019 -ൽ വിമാനത്താവളത്തിന് തറക്കല്ലിട്ടപ്പോൾ തിരഞ്ഞെടുപ്പ് തമാശയാണെന്നായിരുന്നു രാഷ്ട്രീയ എതിരാളികളുടെ ആരോപണം. അവർക്കുള്ള മറുപടിയാണിത്. എട്ടുവർഷം കൊണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏഴ്‌ വിമാനത്താവളങ്ങളാണ് നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു, മുഖ്യമന്ത്രി പേമാ ഖണ്ഡു, ഗവർണർ റിട്ട. ബ്രിഗേഡിയർ ഡോ. ബി.ഡി. മിശ്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 645 കോടിരൂപ ചെലവിലാണ് എയർപോർട്സ്‌ അതോറിറ്റി ഓഫ് ഇന്ത്യ വിമാനത്താവളം നിർമിച്ചത്.

Content Highlights: arunachal's first airport inaugrated by prime minister narendra modi

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..