നരേന്ദ്ര മോദി, അരവിന്ദ് കെജ്‌രിവാൾ | Photo: ANI, PTI
അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് നൽകാനുള്ള നിർദേശം തള്ളുകയും തനിക്ക് പിഴചുമത്തുകയും ചെയ്ത ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പുനഃപരിശോധനാ ഹർജി നൽകി. കോടതി ഉത്തരവിൽ പറയുന്നതുപോലെ ബിരുദം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമല്ലെന്ന് കെജ്‍രിവാൾ ചൂണ്ടിക്കാട്ടി.
ഗുജറാത്ത് സർവകലാശാലയാണ് ബിരുദരേഖ നൽകാനുള്ള കേന്ദ്ര വിവരവാകാശ കമ്മിഷന്റെ നിർദേശത്തിനെതിരേ കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതിയിൽനിന്ന് അനുകൂലവിധി നേടിയത്. ബിരുദരേഖ വെബ്സൈറ്റിൽ ഉണ്ടെന്ന സർവകലാശാലയുടെ വാദമാണ് വിധിക്ക് ആധാരമായ ഒരു വസ്തുതയെന്ന് പുനഃപരിശോധനാ ഹർജിയിൽ പറയുന്നു. സർവകലാശാലയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽകൂടിയായ തുഷാർ മേത്തയാണ് ഈ വാദം ഉന്നയിച്ചത്. എന്നാൽ, വെബ്സൈറ്റിൽ ഒപ്പും മുദ്രയും ഇല്ലാത്ത ഓഫീസ് രജിസ്റ്റർ മാത്രമാണുള്ളതെന്നും വിധി വീണ്ടും പരിശോധിക്കണമെന്നും കെജ്‍രിവാൾ അപേക്ഷിച്ചു. സർവകലാശാലയിൽ താൻ അപേക്ഷ നൽകിയിട്ടില്ലെന്നും വിവരാവകാശ കമ്മിഷനാണ് രേഖ നൽകാൻ നിർദേശിച്ചതെന്നും ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കി. അതിനാൽ 25,000 രൂപ പിഴയടയ്ക്കണമെന്ന ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ടു.
അപേക്ഷ സ്വീകരിച്ച ജസ്റ്റിസ് ബിരൻ വൈഷ്ണവ് എതിർകക്ഷികൾക്ക് നോട്ടീസയച്ചു.
Content Highlights: arvind kejriwal files review petition on modi degree


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..