ആശിഷ് വിദ്യാർഥിയും റുപാലി ബറുവയും
മുംബൈ: നടൻ ആശിഷ് വിദ്യാർഥി വീണ്ടും വിവാഹിതനായി. അസം സ്വദേശിനി രൂപാലി ബറുവയാണ് വധു. കുടുംബാംഗങ്ങളുടെയും അടുത്തസുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽനടന്ന ചെറിയ ചടങ്ങിലാണ് വിവാഹം രജിസ്റ്റർചെയ്തത്. മുണ്ടും ജുബ്ബയും അണിഞ്ഞ് കേരളവേഷത്തിലാണ് ആശിഷ് വിദ്യാർഥി വിവാഹത്തിനെത്തിയത്. നടി ശകുന്തള ബറുവയുടെ മകൾ രാജോഷി ബറുവയെ ആശിഷ് വിദ്യാർഥി നേരത്തേ വിവാഹം കഴിച്ചിരുന്നു.
ആശിഷ് വിദ്യാർഥിയുടെ അച്ഛൻ കണ്ണൂർ തലശ്ശേരി സ്വദേശിയായ ഗോവിന്ദാണ്. അമ്മ ബംഗാളിയായ രേബ വിദ്യാർഥി. ബോളിവുഡിൽ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ ആശിഷ്, ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനുശേഷമാണ് മുംബൈയിലെത്തിയത്. 1986 മുതൽ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാത്തി, ബംഗാളി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Ashish Vidyarthi gets married to fashion entrepreneur at 60
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..