അശോക് ഗെഹ്‌ലോത്, ശശി തരൂർ | Photo: ANI
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഒരുങ്ങുമ്പോൾ സ്ഥാനാർഥിയായേക്കുമെന്ന് കരുതുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതും ജി-23 സംഘത്തിലെ ശശി തരൂരും കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ എ.ഐ.സി.സി. സംഘടനാ തിരഞ്ഞെടുപ്പും കോൺഗ്രസിന്റെ ഭാവിയും ഇരുനേതാക്കളും ചർച്ച ചെയ്തെന്നാണ് വിവരം. വിലക്കയറ്റത്തിനെതിരായ കോൺഗ്രസ് റാലിക്കായാണ് ഇരുനേതാക്കളും ഡൽഹിയിലെത്തിയത്.
പാർട്ടി ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ളയാൾ പ്രസിഡന്റാകട്ടെയെന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുകയാണ്. പകരക്കാരനായി അശോക് ഗഹ്‌ലോതിനെയാണ് നേതൃത്വം പരിഗണിക്കുന്നതെന്നാണ് സൂചന. ഇക്കാര്യത്തിൽ ഗഹ്‌ലോത് അനുകൂല പ്രതികരണം നടത്തിയിട്ടില്ല. രാഹുലിനെത്തന്നെ അധ്യക്ഷനാക്കണമെന്നാണ് അദ്ദേഹം ആവർത്തിക്കുന്നത്. എന്നാൽ, ഗഹ്‌ലോതിനെ അനുനയിപ്പിക്കാനും പദവി ഏറ്റെടുക്കാനും ഹൈക്കമാൻഡിലെ ഉന്നതർ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ഈ മാസം 24 മുതലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശപത്രിക സ്വീകരിക്കുന്നത്.
Content Highlights: ashok gehlot and shashi tharoor meeting


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..