കർഷകപ്രക്ഷോഭത്തിനിടെ ഒട്ടേറെ അക്കൗണ്ടുകൾ ബ്ലോക്കുചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടെന്ന് ട്വിറ്റർ


പത്രങ്ങളും ടി.വി. ചാനലുകളും ഡൽഹിയിലെ സമരം റിപ്പോർട്ടുചെയ്തു. ട്വിറ്റർ അക്കൗണ്ടുകൾമാത്രം ബ്ലോക്കുചെയ്യണമെന്ന് പറയുന്നതെന്തുകൊണ്ടാണെന്നും അവർ ചോദിച്ചു.

Photo:AFP

ബെംഗളൂരു: ഡൽഹിയിൽ കർഷകപ്രക്ഷോഭം നടന്ന സമയത്ത് ഒട്ടേറെ അക്കൗണ്ടുകൾ ബ്ലോക്കുചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി ട്വിറ്റർ ഇന്ത്യ കർണാടക ഹൈക്കോടതിയിൽ പറഞ്ഞു. അങ്ങനെ അക്കൗണ്ടുകൾ ഒന്നായി ബ്ലോക്കുചെയ്യാൻ ഐ.ടി.ആക്ടിലെ 69 എ വകുപ്പ് നിർദേശിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

അക്കൗണ്ടുകൾ ബ്ലോക്കുചെയ്യാനുള്ള കേന്ദ്ര ഉത്തരവുകൾക്കെതിരേ ട്വിറ്റർ സമർപ്പിച്ച ഹർജിയിൽനടന്ന വാദത്തിനിടെയാണ് മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദാദർ ഇക്കാര്യം ബോധിപ്പിച്ചത്.രാഷ്ട്രീയവിമർശനത്തിന്റെ പേരിൽമാത്രം അക്കൗണ്ട് മുഴുവനായി ബ്ലോക്കുചെയ്യാനാവില്ല. ഏതെങ്കിലും ട്വീറ്റുകൾ പിൻവലിക്കാനേ സാധിക്കൂ. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ സർക്കാരിനെ വിമർശിക്കാനുള്ള അവകാശംകൂടി ഉൾപ്പെടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട് -ഹർജിയിൽ പറഞ്ഞു. പത്രങ്ങളും ടി.വി. ചാനലുകളും ഡൽഹിയിലെ സമരം റിപ്പോർട്ടുചെയ്തു. ട്വിറ്റർ അക്കൗണ്ടുകൾമാത്രം ബ്ലോക്കുചെയ്യണമെന്ന് പറയുന്നതെന്തുകൊണ്ടാണെന്നും അവർ ചോദിച്ചു.

ഇത്തരം കാര്യങ്ങൾ ലോകത്തിന്റെ മറ്റുഭാഗങ്ങളിലുള്ള കോടതികൾ എങ്ങനെയാണ് കൈകാര്യംചെയ്യുന്നതെന്ന് വാദംകേട്ട ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് ആരാഞ്ഞു. ഇതിന് മറുപടിനൽകാൻ അരവിന്ദ് ദാദർ സമയം ആവശ്യപ്പെട്ടു. തുടർന്ന് കേസ് വാദം കേൾക്കുന്നത് ഒക്ടോബർ 17-ലേക്ക് മാറ്റി.

Content Highlights: Asked to block many accounts related to farmers' protest: Twitter to Karnataka HC

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..