ബിഹാർ മുഖ്യമന്ത്രിക്കുനേരെ കൈയേറ്റശ്രമം


നിതീഷ് കുമാർ |ഫോട്ടോ:PTI

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനുനേെര അജ്ഞാതന്റെ കൈയേറ്റശ്രമം. ഞായറാഴ്ച പട്നയ്ക്കുസമീപം ഭക്തിയാർപുരിലാണ് സംഭവം. 20-നും 30-നും ഇടയിൽ പ്രായംതോന്നിക്കുന്നയാൾ നിതീഷ് കുമാറിന്റെ പിറകിൽനിന്നുവന്ന് മുഖത്തടിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻതന്നെ മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയിലുള്ളവർ ഇയാളെ പിടികൂടി പോലീസിനു കൈമാറിയതായി സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. പോലീസുകാർ ഇയാളെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് മറ്റൊരു വീഡിയോയിലും കാണാം.

ഭക്തിയാർപുരിൽ സ്വാതന്ത്ര്യസമരസേനാനിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് ആക്രമണം. പോലീസ് കസ്റ്റഡിയിലുള്ള അക്രമിയുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..