കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായിൽനിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ എൻ.ഐ.എ.യിലെ മലയാളികളായ എ.എൻ. ലാല, ബിജു സുധാകരൻ, ചന്ദ്രൻ കരുണാകരൻ, സി. രാധാകൃഷ്ണ പിള്ള, കെ.എസ്. വിനോദ് കുമാർ
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയിലെ (എൻ.ഐ.എ) അഞ്ചു മലയാളി ഉദ്യോഗസ്ഥർ സേവനമികവിനുള്ള പുരസ്കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായിൽനിന്ന് ഏറ്റുവാങ്ങി.
എൻ.ഐ.എ. ഡൽഹി ആസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്ന കെ.എസ്. വിനോദ് കുമാറിന് വിശിഷ്ടസേവനത്തിനുള്ള പുരസ്കാരം ലഭിച്ചു. കൊച്ചി ബ്രാഞ്ച് ഓഫീസിലെ എ.എൻ. ലാല, ചന്ദ്രൻ കരുണാകരൻ, മുംബൈ ഓഫീസിലെ ബിജു സുധാകരൻ എന്നിവർക്ക് സ്തുത്യർഹ സേവനത്തിനും കൊച്ചിയിലെ സി. രാധാകൃഷ്ണപിള്ളയ്ക്ക് അന്വേഷണത്തിനുള്ള ഉത്കൃഷ്ടസേവാ പതക്കവും ലഭിച്ചു.
കോട്ടയം രാമപുരം സ്വദേശിയായ വിനോദ് കുമാറിന് രണ്ടാംതവണയാണ് പോലീസ് മെഡൽ ലഭിക്കുന്നത്. 2013-ൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചിരുന്നു. രണ്ടുമെഡലുകൾ ലഭിക്കുന്ന എൻ.ഐ.എ.യിലെ ആദ്യ മലയാളിയാണ് വിനോദ് കുമാർ. 2014-ൽ എൻ.ഐ.എ. ഡയറക്ടർ ജനറലിന്റെ അവാർഡും വിനോദ് കുമാറിന് ലഭിച്ചു. ഭാര്യ മിനിമോൾ. മക്കൾ: ഡോ. അഭിനവ്, അമ്മു.
Content Highlights: Award for five keralites in NIA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..