വിദേശ എം.ബി.ബി.എസ്. പഠനം: ജാഗ്രത വേണമെന്ന് മെഡി. കമ്മിഷൻ


പ്രതീകാത്മകചിത്രം

ന്യൂഡൽഹി: എം.ബി.ബി.എസ്. പഠനത്തിനായി വിദേശരാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾ ജാഗ്രതപാലിക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ. കിർഗിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ത്യൻ വിദ്യാർഥികളെമാത്രം ലക്ഷ്യമിട്ട് എം.ബി.ബി.എസ്. കോഴ്‌സുകൾ തുടങ്ങുന്നുവെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാനിർദേശം.

അവിസന്ന, ആഡം, റോയൽ മെട്രോ, ഇന്റിൽ മെഡിക്കൽ, സല്യംബെക്കോവ്, എ.ബി.സി. തുടങ്ങി കിർഗിസ്താനിൽ 2021-ൽ ആരംഭിച്ച സർവകലാശാലകളിൽ ഇരുന്നൂറിലേറെ ഇന്ത്യൻ വിദ്യാർഥികൾ പ്രവേശനംനേടിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒരു കിർഗിസ്താൻ വിദ്യാർഥിപോലും ഇവിടങ്ങളിൽ പഠിക്കുന്നില്ലെന്നതും പ്രസക്തമാണ്. അതിനാൽ, വിദേശസർവകലാശാലകളിൽ പ്രവേശനംനേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ജാഗ്രതയോടെ കോഴ്‌സുകൾ തിരഞ്ഞെടുക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ സെക്രട്ടറി ഡോ. സന്ധ്യ ബുള്ളാർ പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കുന്നു.

സുരക്ഷിതമായ രാജ്യങ്ങളേ തിരഞ്ഞെടുക്കാവൂ. ഫീസിലെ കുറവുമാത്രം മാനദണ്ഡമാക്കരുത്. പഠിക്കാനുദ്ദേശിക്കുന്ന രാജ്യത്തെ ഇന്ത്യൻ വിദ്യാർഥികളുമായി ആശയവിനിമയം നടത്തണം. പ്രവേശനത്തിനുമുമ്പ് രക്ഷാകർത്താക്കളുമൊത്ത് നിർബന്ധമായും കാമ്പസ് സന്ദർശിക്കണം. കാമ്പസിലെ ഭൗതികസൗകര്യം, ഹോസ്റ്റൽ, മികച്ച അധ്യാപകർ എന്നിവയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കണം. പ്രായോഗികപരിശീലനത്തിന് സൗകര്യമുണ്ടോയെന്ന് വിലയിരുത്തണം. വെബ്സൈറ്റുകൾമാത്രം വിശ്വസിക്കരുത്. എഫ്.എം. ജി.ഇ.യുടെ നിർദേശങ്ങൾ പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ബുള്ളർ നിർദേശം നൽകി.

വിദേശത്ത് കോഴ്സ് പൂർത്തിയാക്കിയവർ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ പാസാകേണ്ട ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് സ്‌ക്രീനിങ് പരീക്ഷ പാസാകുന്നവരുടെ എണ്ണം 20 ശതമാനത്തിൽ താഴെയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നതായി ആരോഗ്യരംഗത്തെ സാമൂഹികപ്രവർത്തകൻ ഡോ. കെ.വി. ബാബു പറഞ്ഞു.

Content Highlights: Be wary of foreign medical colleges, National Medical Commission warns aspirants

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..