പ്രതീകാത്മക ചിത്രം
ബെംഗളൂരു: റെസ്റ്റോറന്റിൽ ഭക്ഷണത്തിന് 40 പൈസ അധികം ഈടാക്കിയെന്നാരോപിച്ച് ഹർജി നൽകിയ ബെംഗളൂരു സ്വദേശിക്ക് ഉപഭോക്തൃ കോടതി 4000 രൂപ പിഴ വിധിച്ചു. പ്രശസ്തിക്കുവേണ്ടി കോടതിയുടെ സമയം പാഴാക്കിയെന്ന് വിലയിരുത്തിയാണ് ഹർജിക്കാരനായ മൂർത്തിക്ക് പിഴ വിധിച്ചത്.
2021 മേയ് 21-ന് മൂർത്തി സെൻട്രൽ സ്ട്രീറ്റിലെ റെസ്റ്റോറന്റിൽനിന്ന് ഭക്ഷണം പാഴ്സൽ വാങ്ങി. 265 രൂപയുടെ ബില്ലാണ് നൽകിയത്. നിരക്ക് 264.60 രൂപയായിരുന്നു. ഇതേക്കുറിച്ച് ജീവനക്കാരോട് ചോദിച്ചിട്ട് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാൽ റെസ്റ്റോറന്റിനെതിരേ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. ഒരു രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. സംഭവം മാനസികാഘാതമുണ്ടാക്കിയെന്നും പരാതിയിൽ പറഞ്ഞു.
സർക്കാർ നിയമപ്രകാരം 50 പൈസയിൽ മുകളിലുള്ള തുക ഒരു രൂപയാക്കാമെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് പരാതിക്കാരന് 4000 രൂപ പിഴ വിധിച്ചത്. 30 ദിവസത്തിനകം 2000 രൂപ റെസ്റ്റോറന്റിനും 2000 രൂപ കോടതി ചെലവുകൾക്കായും നൽകണമെന്നാണ് നിർദേശം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..