’ഗർഭനിരോധനഉറയും വേണോ?’ വിദ്യാർഥിനിയോട് ഐ.എ.എസുകാരി


*ബിഹാറിൽ വൻപ്രതിഷേധം

ഹർജോത് കൗർ ഭമ്ര | Photo: Fabian Media

പട്‌ന: കുറഞ്ഞനിരക്കിൽ സാനിറ്ററി നാപ്കിൻ ലഭ്യമാക്കുന്നതിനെക്കുറിച്ച് ചോദ്യമുന്നയിച്ച വിദ്യാർഥിനിയോട് രൂക്ഷമായി പ്രതികരിച്ച് ബിഹാറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥ. ‘ഇങ്ങനെ പോയാൽ ഗർഭനിരോധന ഉറവരെ നിങ്ങൾ ആവശ്യപ്പെടുമല്ലോ’ എന്ന വനിത-ശിശുവികസനക്ഷേമ വകുപ്പ് മേധാവി ഹർജോത് കൗർ ഭംറയുടെ ചോദ്യത്തിനെതിരേ വൻപ്രതിഷേധമുയർന്നു.

9-10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി സർക്കാർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. ഇരുപത്, മുപ്പത് രൂപയ്ക്ക് നാപ്കിൻ നൽകാൻ സർക്കാരിനു കഴിയുമോ എന്നായിരുന്നു വിദ്യാർഥിനിയുടെ ചോദ്യം. എടുത്തടിച്ചപോലെയായിരുന്നു ഭംറയുടെ മറുപടി: ‘‘നാളെ നിങ്ങൾപറയും സർക്കാർ ജീൻസ് നൽകണമെന്ന്, അതുകഴിഞ്ഞ ഷൂസ് നൽകണമെന്ന് പറയും. പിന്നെ കുടുംബാസൂത്രണത്തിനുള്ള ഉപാധി, ഗർഭനിരോധനഉറ നൽകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കും.’’ജനങ്ങൾ വോട്ടുചെയ്താണ് സർക്കാരുണ്ടാകുന്നതെന്ന് വിദ്യാർഥിനി ഒട്ടും പതറാതെ ഭംറയെ ഓർമിപ്പിച്ചു. ‘‘നിങ്ങൾ പാകിസ്താനി ആകുകയാണോ, പണത്തിനും സേവനത്തിനുംവേണ്ടിയാണോ വോട്ടുചെയ്യുന്നത്’’ എന്നും ചോദിച്ച് ഉദ്യോഗസ്ഥ പെൺകുട്ടിയെ നേരിട്ടു. താൻ ഇന്ത്യാക്കാരിയാണെന്നും എന്തിനാണ് പാകിസ്താനിയാവുന്നതെന്നും പെൺകുട്ടി തിരിച്ചുചോദിച്ചു.

തുടർന്ന് സ്കൂളിലെ ശൗചാലയത്തിൻറെ ശോച്യാവസ്ഥയെക്കുറിച്ചുള്ള മറ്റൊരു കുട്ടിയുടെ ചോദ്യമെത്തി. പെൺകുട്ടികളുടെ ശൗചാലയത്തിന് സുരക്ഷയില്ലെന്നും ആൺകുട്ടികൾ അവിടേക്ക് വരുമോയെന്ന് പേടിയുണ്ടെന്നും കുട്ടി പറഞ്ഞു. ‘‘വീട്ടിൽ നിങ്ങൾക്ക് പ്രത്യേകം ശൗചാലയമുണ്ടോ’’ എന്നായിരുന്നു ഇതിന് ഭംറയുടെ മറുചോദ്യം. ഒരുപാട് കാര്യങ്ങൾ ആവശ്യപ്പെട്ടാൽ അതെങ്ങനെ നടപ്പാക്കുമെന്നും അവർ ചോദിച്ചു. സംവാദത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വിഷയം വൻവിവാദമായി. തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് ഭംറ വിശദീകരണം നൽകിയത്.

Content Highlights: Bihar Officer's Shocker On Girl's Sanitary Pad Query

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..