ഭഗവന്ത് മാൻ| Photo: ANI
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ച് ദംദമ സാഹിബ് ഗുരുദ്വാരയിൽ പ്രവേശിച്ചെന്ന് ആരോപണം. സംഭവത്തിൽ അദ്ദേഹത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് തജീന്ദർപാൽ സിങ് ബഗ്ഗ പോലീസിൽ പരാതിനൽകി.
ഏപ്രിൽ 14-ന് ബൈശാഖി ആഘോഷ വേളയിലാണ് സംഭവം. ദംദമാ സാഹിബ് ഗുരുദ്വാരയിൽ ഭഗവന്ത് മാൻ മദ്യലഹരിയിൽ പ്രവേശിച്ചതായി ശിരോമണി ഗുരുദ്വാര പ്രബന്ധക് സമിതിയും ആരോപിച്ചിരുന്നു. മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ മാൻ മാപ്പ് പറയണമെന്നും സമിതി ആവശ്യപ്പെട്ടു.
അകാലിദളും പ്രതിഷേധമുയർത്തി. ആദ്യ ആറുമാസം പുതിയ സർക്കാരിനെ വിമർശിക്കേണ്ട എന്നാണ് കരുതിയതെന്നും എന്നാലിത് താങ്ങാവുന്നതിലുമപ്പുറമാണെന്ന് അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ പറഞ്ഞു.
ഭരണകക്ഷിയായ ആം ആദ്മി പാർട്ടി മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ തള്ളി. ഭരണം നഷ്ടപ്പെട്ട പാർട്ടികൾ സർക്കാരിനെ കരിവാരിത്തേക്കാനുള്ള ഗൂഢതന്ത്രങ്ങൾ മെനയുകയാണെന്ന് വക്താവ് കുറ്റപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..