ഭാര്യയെയും മക്കളെയും കൊന്ന് ഐ.ടി. ജീവനക്കാരൻ ജീവനൊടുക്കി; ദുരന്തം വിവാഹ വാർഷികദിനത്തിൽ


ശനിയാഴ്ച രാവിലെ പ്രകാശന്റെ വീട് തുറക്കാത്തതുകണ്ട് അയൽവാസികൾ ജനൽവഴി നോക്കിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരമറിയിച്ചു. മുറി ഉള്ളിൽനിന്ന് പൂട്ടിയതിനാൽ പോലീസ് വാതിൽ തകർത്താണ് അകത്തുകയറിയത്.

പ്രകാശും ഭാര്യ ഗായത്രിയും

ചെന്നൈ: പല്ലാവരം പൊഴിച്ചല്ലൂരിൽ ഭാര്യയെയും രണ്ടു മക്കളെയും ഈർച്ചവാളുകൊണ്ട് കഴുത്തറത്തു കൊന്ന് ഐ.ടി. ജീവനക്കാരൻ ജീവനൊടുക്കി. ഐ.ടി.കമ്പനി ജീവനക്കാരനും പൊഴിച്ചലൂർ സ്വദേശിയുമായ പ്രകാശ് (41), ഭാര്യ ഗായത്രി(39), മക്കളായ നിത്യശ്രീ(13), ഹരികൃഷ്ണൻ(9) എന്നിവരാണ് മരിച്ചത്. പ്രകാശന്റെയും ഗായത്രിയുടെയും വിവാഹ വാർഷിക ദിനത്തിലാണ് ദുരന്തം. കടബാധ്യതയാണ് ദുരന്തത്തിലേക്കു നയിച്ചതെന്നാണ് നിഗമനം.

ശനിയാഴ്ച രാവിലെ പ്രകാശന്റെ വീട് തുറക്കാത്തതുകണ്ട് അയൽവാസികൾ ജനൽവഴി നോക്കിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരമറിയിച്ചു. മുറി ഉള്ളിൽനിന്ന് പൂട്ടിയതിനാൽ പോലീസ് വാതിൽ തകർത്താണ് അകത്തുകയറിയത്. രണ്ടാഴ്ച മുമ്പാണ് പ്രകാശ് ഓൺലൈനിൽ വൈദ്യുത ഈർച്ചവാൾ വാങ്ങിയത്. അതുപയോഗിച്ചാണ് ഭാര്യയുടെയും രണ്ടു മക്കളുടെയും കഴുത്തറത്തത്. തുടർന്ന് അതേ വാളുകൊണ്ട് സ്വന്തം കഴുത്തും അറത്തു എന്നാണ് നിഗമനം.

വെള്ളിയാഴ്ച രാത്രി 11 -ന് ശേഷമായിരിക്കും കൃത്യം നടന്നതെന്നാണ് പോലീസ് കരുതുന്നത്. ഉറങ്ങുകയായിരുന്ന രണ്ടു മക്കളെയാണ് ആദ്യം കൊന്നത്. തുടർന്ന് ഭാര്യയുടെയും കഴുത്തറത്തു. എല്ലാവരും മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രകാശനും തന്റെ കഴുത്തറത്തതെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ലോക്ഡൗണിനെത്തുടർന്ന് ജോലിയില്ലാതായതോടെ സാമ്പത്തിക പ്രശ്നത്തിലായിരുന്നു പ്രകാശ്. വീട്ടിലെ ചുമരിൽ ആത്മഹത്യാ കുറിപ്പ് പതിച്ചിരുന്നു. ഇതിൽ മരണ കാരണം സൂചിപ്പിച്ചിരുന്നില്ലെന്ന് താംബരം പോലീസ് കമ്മിഷണർ രവി പറഞ്ഞു. മൂന്നരലക്ഷം രൂപയുടെ ബോണ്ടും ഇവിടെനിന്ന് കണ്ടെടുത്തു. വായ്പ തിരിച്ചടയ്ക്കാത്തതു മൂലമുള്ള പീഡനമാകാം കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നതെന്നും കമ്മിഷണർ വ്യക്തമാക്കി. നിത്യശ്രീ ഒമ്പതിലും ഹരികൃഷ്ണൻ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്.

Content Highlights: Chennai man commits suicide after using power saw to kill wife, 2 minor children

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..